'സിഗ്മ ഇ–-മാർക്കറ്റ്‌പ്ലെയ്‌‌സ്‌'; വസ്‌ത്രവ്യാപാര മേഖലയിൽ ‌ബദൽ ഓൺലൈൻ സ്റ്റോറുമായി സിഗ്മ

വസ്‌ത്രവ്യപാര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത്‌ ഇന്ത്യൻ ഗാർമെൻറ്​ മാനുഫാക്‌ച്ചേഴസ്‌ അസോസിയേഷൻ (സിഗ്മ). ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും.

കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോക്താകളിലേക്ക് സേവനങ്ങൾ എത്തിക്കുന്ന രീതിയിലാണ് 'സിഗ്മ ഇ–-മാർക്കറ്റ്‌പ്ലെയ്‌‌സ്‌' വിഭാവനം ചെയ്യുന്നത്‌‌. അന്താരാഷ്‌ട്ര നിലവാരത്തിൽ തയ്യാറാക്കുന്ന വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച്‌ ഓൺലൈൻ ഷോപ്പിങ്‌ ഭീമന്മാരായ മിന്ത്ര, ആമസോൺ, ഫ്ലിപ്പ്‌കാർട്ട്‌, അജിയോ എന്നിവക്ക് ബദലാവുകയാണ്‌ ലക്ഷ്യം. ഉപഭോക്താക്കൾക്ക്‌ കൂടുതൽ അനുകൂലമായ രീതിയിലാകും ആപ്ലിക്കേഷ​െൻറ പ്രവർത്തനം. ഡെലിവറിയും വേഗത്തിലാക്കും.

രണ്ട്‌ മൂന്ന്‌ വർഷങ്ങളായി സമാനതകളില്ലാത്ത ദുരിതകാലത്തിലൂടെയാണ്‌ കേരളത്തിലെ വസ്ത്രവ്യാപാര മേഖല കടന്ന്‌ പോകുന്നത്‌. കൊറോണയിൽ തുടങ്ങിയതല്ല വസ്ത്രവ്യാപാരികളുടെ പ്രശ്‌നങ്ങൾ. നിപ്പയിൽ ആരംഭിച്ച്‌ രണ്ട്‌ മഹാപ്രളയങ്ങളും കടന്ന്‌ തകർന്നടിഞ്ഞ മേഖലയുടെ അടിത്തറ തകർത്താണ്‌ കോവിഡ്‌ മഹാമാരിയെത്തിയത്‌. ഏകദേശം 1000 കോടി രൂപയുടെ നഷ്‌ടമാണ്‌ കോവിഡ്‌ വസ്‌ത്രവ്യാപാര മേഖലയിലുണ്ടാക്കിയത്‌. മാസങ്ങളായി കടകൾ തുറക്കാനാവത്തതിനാൽ പലർക്കും വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്‌.

സംസ്ഥാനത്ത് മാത്രം മൂന്ന് ലക്ഷത്തിലധികം പേരാണ് നേരിട്ടും അല്ലാതെയും ആശ്രയിക്കുന്ന വസ്‌ത്രവ്യാപാര മേഖലയ്‌ക്ക്‌ കൈത്താങ്ങാവുകയാണ്‌ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്‌. വസ്ത്രനിർമാതാക്കൾ മുതൽ മൊത്തവ്യാപാരികൾ, ചെറുകിട കച്ചവടക്കാർ വരെ ഉൾപ്പെടുന്ന സംവിധാനം

ഹോൾസെൽ ടു റീറ്റയിൽ, റീറ്റയിൽ ടു കസ്റ്റമർ വ്യാപാരം സാധ്യമാക്കും. ഓൺലൈൻ വസ്‌ത്രവ്യാപാര രംഗത്ത്‌ ഒരു വർഷത്തിലേറെയായി സിഗ്മ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതി രൂപപ്പെടുത്തിയത്‌. ഇന്ത്യയിലെല്ലായിടത്തും ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള അവസരം ഒരുക്കാൻ ആണ് ഇതിലൂടെ ശ്രമിക്കുന്നത്.

https://forms.gle/NooHPiSnMkLo9qzU7 എന്ന ലിങ്കിൽ കയറി ഓരോ വ്യാപാരികൾക്കും സൗജന്യമായി രജിസ്‌റ്റർ ചെയ്യാം.



Tags:    
News Summary - sigma launches mobile app for garments delivery SIGMA EMarketplace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.