പുതുവർഷം പുതുലോകത്തേക്ക് സിൽവർ സ്റ്റോം

ഈ പുതുവർഷത്തിൽ സിൽവർ സ്റ്റോം മറ്റൊരു നാഴികകല്ലുകുടി പിന്നിടുകയാണ്. കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, ബ്രിട്ടീഷ് ബംഗ്ലാവ്, കൺവെൻഷൻ സെന്‍റർ എന്നിങ്ങനെ നവീകരണ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ വലുപ്പത്തിലും സൗന്ദര്യത്തിലും ദക്ഷിണേന്ത്യയിൽ ഒന്നാംസ്ഥാനം സിൽവർ സ്റ്റോം സ്വന്തമാക്കും. രണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ ആഘോഷ വേളകൾക്ക് ഇടമൊരുക്കിയ സിൽവർസ്റ്റോം ഇപ്പോൾ അയൽ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രംകൂടിയാണ്. സിൽവർ സ്റ്റോം എന്ന വാട്ടർ തീം പാർക്കും പിന്നീട് ‘സ്നോ സ്റ്റോം’ എന്ന ഗ്ലാമർ പദ്ധതിക്കും പിറകെയാണ് നവീന പദ്ധതികൾ പുതുവർഷം പൂർത്തിയാകുന്നത്.

ടൂറിസത്തിലേക്ക് സിൽവർ സ്റ്റോമിന്‍റെ ടേക് ഓഫ്

വേറിട്ടൊരു ബിസിനസ് സംരംഭം, ഏറെപേർക്ക് തൊഴിൽ ലഭിക്കാവുന്നൊരു സംരംഭം; ഈ ആശയത്തിലൂന്നി എ.ഐ. ഷാലിമാറിന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയമാണ് സിൽവർ സ്റ്റോമായി പിറവികൊണ്ടത്. വാട്ടർതീം പാർക്ക് എന്ന സംരംഭത്തെകുറിച്ച് തീരുമാനമായപ്പോൾതന്നെ അതിനുള്ള പല സ്ഥലങ്ങളെകുറിച്ചും ആലോചനകൾ നടന്നു. ശാന്തവും മനോഹരവുമായ കേരളത്തിൽ വിനോദസഞ്ചാരത്തിന് അനന്ത സാധ്യതയാണുള്ളത്. അമ്യൂസ്മെന്റ് പാർക്കുകളിലേക്ക് അന്ന് ആളുകൾ അത്രമാത്രം ആകർഷിക്കപ്പെട്ട് തുടങ്ങിയിട്ടില്ല. അതിനുള്ള അവസരങ്ങളും കുറവായിരുന്നു. ഒരു പുതിയ വിനോദോപാധി എന്ന നിലയിൽ അമ്യൂസ്മെന്‍റ് വ്യവസായം കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്ന ദിശാബോധമാണ് ഈ വഴിയിൽ ധൈര്യപൂർവം മുന്നേറാനുള്ള ഊർജ്ജമായത്.

കേരളത്തിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന അതേ സർക്യൂട്ടിൽതന്നെ പദ്ധതി തുടങ്ങണമെന്ന ദീർഘവീക്ഷണമാണ് അതിരപ്പിള്ളിയിലെത്തിച്ചത്. അന്ന് മോഹവിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് സിൽവർ സ്റ്റോം നിർമാണം ആരംഭിച്ചത്. അന്നുമുതൽ ഉയർച്ചയിൽനിന്ന് ഉയർച്ചയിലേക്കാണ് സിൽവർ സ്റ്റോമിന്‍റെ യാത്ര. ചെയർമാൻ പി.കെ. അബ്ദുൽ ജലീൽ, ഡെപ്യൂട്ടി ചെയർമാൻ ടി.കെ. അബ്ദുൽ ഹസീസ്, ഡയറക്ടർമാരായ വി.എ. സിറാജ്, എം.എസ്. ചന്ദ്രൻ എന്നിവർ മാനേജിങ് ഡയറക്ടറായ ഷാലിമാറിനൊപ്പം സിൽവർ സ്റ്റോം എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഒപ്പമുണ്ട്.

രണ്ട് പതിറ്റാണ്ട്; ഒരുകോടിയിലേറെ സന്ദർശകർ

പതിനഞ്ച് റൈഡുകളുമായി ആരംഭിച്ചതാണ് സിൽവർ സ്റ്റോം. ആദ്യം കുട്ടികളെ ഉദ്ദേശിച്ചായിരുന്നു റൈഡുകളെങ്കിൽ പിന്നീട് യുവാക്കളെയും മുതിർന്നവരെയും ത്രില്ലടിപ്പിക്കുന്ന നിരവധി റൈഡുകൾ വന്നു. ഒരുകോടിയിലേറെയെത്തി ഇക്കാലത്തിനിടെ സിൽവർ സ്റ്റോമിലെ സന്ദർശകർ. അതിരപ്പിള്ളിയിലേക്കുള്ള യാത്ര മാറ്റി സിൽവർ സ്റ്റോമിലേക്ക് മാത്രമായെത്തുന്നവരും നിരവധി. വന്നവർതന്നെ കുടുംബമായി എത്തുന്നതും ഇവിടത്തെ സവിശേഷതയാണെന്ന അനുഭവം മാനേജ്മെന്‍റ് പങ്കുവെക്കുന്നു. ഇവിടെ സന്ദർശകർ ആസ്വദിക്കുന്ന ത്രില്ലിങ് റൈഡുകളിൽ പലതും ആദ്യമായി കേരളത്തിന് പരിചയപ്പെടുത്തിയത് സിൽവർസ്റ്റോം ആണ്.

വിനോദ സഞ്ചാരികളെ ത്രസിപ്പിക്കുന്ന 50ലേറെ റൈഡുകളുണ്ടിവിടെ. വിദേശയാത്രകളിലുടനീളം അവിടെയുള്ള പാർക്കുകളേക്കുറിച്ചും പുതിയ റൈഡുകളെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് സിൽവർ സ്റ്റോം ടീം. അമ്യൂസ്മെന്റ് വ്യവസായ മേഖലയിൽ വിപുലമായ പരിജ്ഞാനവും അനുഭവ സമ്പത്തും ഇതിനോടകം ടീമിന് സ്വന്തമാണ്. ആസ്വാദനത്തിന്‍റെ വ്യത്യസ്ത തലങ്ങളിലുള്ള പുതുപരീക്ഷണങ്ങൾ നടത്തുന്നതും അവ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും ഈ അനുഭവ സമ്പത്തിന്‍റെ പ്രതിഫലനമാണ്.

നാഴികക്കല്ലായി സ്നോ സ്റ്റോം

കാലത്തോടൊപ്പം ആളുകളുടെ ഉല്ലാസ അഭിരുചികളും പരിഗണനകളും മാറുന്നുണ്ട്. ഈ മാറ്റം ഉൾക്കൊണ്ട് അനുനിമിഷം നവീകരണത്തിനുള്ള നടപടികൾ സിൽവർസ്റ്റോമിൽ നടക്കുന്നു. അതിന്‍റെ ഉൽപന്നമായിരുന്നു സന്ദർശകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘സ്നോ സ്റ്റോം’. 2017 മേയിലാണ് സിൽവർ സ്റ്റോമിന്‍റെ അഭിമാന പദ്ധതിയായ സ്നോ സ്റ്റോം ഉല്ലാസപ്രിയർക്കായി തുറക്കുന്നത്. 25,000 സ്ക്വയർഫീറ്റിൽ ഒരുക്കിയ വിസ്മയലോകം കാണാനായി മാത്രം നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്.

ആറ് മണിക്കൂറോളം വാട്ടർതീം പാർക്കിലെ ഉല്ലാസവും ഒരുമണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന സ്നോ സ്റ്റോമിന്‍റെ അത്യപൂർവമായ അനുഭവത്തിന്‍റെയും സങ്കലനം സിൽവർ സ്റ്റോമിനെ മറ്റൊരുതലത്തിലേക്ക് ഉയർത്തി. ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയാണ് സ്നോ സ്റ്റോമിന്‍റെ വളർച്ചയെന്നത് അഭിമാനനേട്ടമാണെന്ന് ഷാലിമാർ പറയുന്നു. പ്രളയവും കോവിഡും വിനോദ സഞ്ചാരമേഖലയിൽ ഉണ്ടാക്കിയ തളർച്ചകളെല്ലാം സിൽവർ സ്റ്റോം അതിവേഗം മറികടന്നു. ഈ കാലഘട്ടത്തിൽ 50 ശതമാനത്തിലേറെ ഉയർന്ന സഞ്ചാരികളുടെ വളർച്ച അത് അടിവരയിടുന്നു.

മാടിവിളിച്ച് പശ്ചിമഘട്ട സൗന്ദര്യം

ഉല്ലാസത്തിനെത്തുന്നവർക്ക് ദിവസം മുഴുവൻ ആസ്വദിച്ചാലും തീരാത്തത്രയും വിഭവങ്ങളൊരുക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ‘ദി മാൻ ഓഫ് അമ്യൂസ്മെന്‍റ്’ ഷാലിമാർ. സിൽവർ സ്റ്റോമിൽനിന്ന് പശ്ചിമഘട്ടത്തിലേക്കൊരു ആകാശ കാഴ്ചയെന്ന അത്യപൂർവ കാഴ്ചവസന്തത്തിലേക്ക് സഞ്ചാരികളെ കൈപിടിച്ചെത്തിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ അണിയറ പ്രവർത്തനങ്ങളെല്ലാം സജീവമാണ്. സിൽവർ സ്റ്റോം പാർക്കിന്‍റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഒന്നേകാൽ കിലോമീറ്റർ അകലേക്ക് കേബിൾ കാർ യാത്ര അനുഭവിക്കാൻ സഞ്ചാരികൾക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. അതിരപ്പിള്ളിയുടെ ദൃശ്യഭംഗി ആകാശക്കാഴ്ചയായി സഞ്ചാരികളെ വിസ്മയിപ്പിക്കും. കേബിൾ കാർ യാത്ര അവസാനിക്കുന്നയിടം കാഴ്ചയുടെ മറ്റൊരു ലോകത്തേക്കുള്ള വാതായനം തുറക്കും. 2024 സെപ്റ്റംബറിൽ ഈ വിസ്മയലോകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഒരുക്കാവുന്ന വിധമാണ് അണിയറ പ്രവർത്തനങ്ങളെന്ന് ഷാലിമാർ പറഞ്ഞു.

വിസ്മയമാകാൻ വനഗ്രാമം

കേബിൾ കാറിനൊപ്പം സിൽവർ സ്റ്റോം ഒരുക്കുന്ന സസ്പെൻസാണ് ഫോറസ്റ്റ് വില്ലേജ്. പ്രതീക്ഷക്കപ്പുറത്തെ കാഴ്ചകളുമായാണ് ഫോറസ്റ്റ് വില്ലേജ് അണിയറയിൽ ഒരുങ്ങുന്നത്. ഒന്നേകാൽ കിലോമീറ്റർ വരുന്ന കേബിൾ കാറിന്‍റെ അവസാനം വിസ്തൃതമായ ഫോറസ്റ്റ് വില്ലേജാണ്. പശ്ചിമഘട്ട വനത്തെപ്പോലെ തിങ്ങിനിറഞ്ഞ വനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടെ പാർപ്പിക്കുന്ന വിവിധയിനം പക്ഷികളുമായി സന്ദർശകർക്ക് അടുത്തിടപഴകാം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ഒരു മിനി രൂപം ഇവിടെയും കാണാം. ഇണക്കി വളർത്തുന്ന പക്ഷികളുടെ ലോകവും ഈ വനത്തിന്‍റെ ഭാഗമാണ്. അവയോടൊപ്പം ചെലവഴിക്കാനും ഫോട്ടോയെടുക്കാനും അവസരമൊരുക്കും. വനവിഭവങ്ങളിൽ ഏറ്റവും സ്വാദൂറുന്ന തേനിന്‍റെ മധുരം ആസ്വദിച്ചാകും ഈ വനത്തിനുള്ളിൽനിന്ന് പുറത്തുകടക്കുക.

ബ്രിട്ടീഷ് ബംഗ്ലാവൊരുക്കും പുതുമ

അതിരപ്പിള്ളിയിലെത്തുന്നവർക്ക് കാര്യമായ താമസ സൗകര്യങ്ങളില്ലെന്ന യാഥാർത്ഥ്യത്തിൽനിന്നാണ് ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ആശയത്തിന്‍റെ പിറവിയെന്ന് ഷാലിമാർ പറഞ്ഞു. അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികൾക്ക് രാജകീയ പ്രൗഡിയിൽ താമസിക്കാനായി സിൽവർ സ്റ്റോം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ബംഗ്ലാവും ഇടംപിടിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള റിസോർട്ടുകൾ 2024ൽ സിൽവർ സ്റ്റോമിന്‍റെ ഭാഗമാകും. 40 പുതിയ റിസോർട്ടും കൺവെൻഷൻ സെന്‍ററുമാണ് പദ്ധതിയിൽ. പ്രകൃതിരമണീയവും ശാന്തവുമായ ഒരിടത്ത് പാർട്ടികളും ഈവന്‍റുകളും ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഉൾപ്പെടെ നടത്താനുള്ള സൗകര്യവും അതിരപ്പിള്ളിയിൽ സിൽവർ സ്റ്റോം ഒരുക്കും.

‘വിനോദ സഞ്ചാര ഭൂപടത്തിൽ ഒന്നാംസ്ഥാനത്തേക്ക്’

വാട്ടർ തീം പാർക്കിന്‍റെ ത്രിൽ, കനത്ത മഞ്ഞ് വീഴ്ചയുടെ കുളിരൊരുക്കുന്ന കട്ട ഫൺ, ആകാശക്കാഴ്ചയിലെ പശ്ചിമഘട്ട സൗന്ദര്യം, സ്വച്ഛന്ദതയിലിരുന്നൊരു വനഭംഗിയുടെ ആസ്വാദനം... ഒരുസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയെന്ന ആശയമാണ് മനസിൽ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ സിൽവർസ്റ്റോം ഒന്നാമതായി അടയാളമിടും. ഇന്ത്യയിൽതന്നെ ഈ വിനോദോപാധികളെല്ലാം സംഗമിക്കുന്ന ഇടം എന്ന് പറയാൻ മറ്റൊരു സ്ഥലം ഇല്ല. പശ്ചിമഘട്ടത്തിന്‍റെ അരികിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്തി പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാതെയാണ് സഞ്ചാരികൾക്കായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. ഇവിടേക്ക് കടന്നുവരുന്ന ഓരോ സഞ്ചാരിക്കും എന്നും ഓർത്തുവെക്കാവുന്ന നല്ലൊരു നിമിഷം അതാണ് മനസിൽ വിഭാവനം ചെയ്യുന്നത്.

നിക്ഷേപിക്കാം, സുരക്ഷിതമായി

അമ്യൂസ്മെന്റ് ഇന്റസ്ട്രിയാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളർച്ച കൈവരിക്കുന്ന മേഖല. അതുകൊണ്ടുതന്നെ ഈ മേഖലയിൽ നിക്ഷേപ സാധ്യതയും വളരെയധികം കൂടുതലാണ്. സുരക്ഷിതമായ നിക്ഷേപത്തിന് ആളുകൾ തെരഞ്ഞെടുക്കുന്ന പ്രധാന മേഖലയായിത്തന്നെ അമ്യൂസ്മെന്റ് മേഖല മാറിക്കഴിഞ്ഞു. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ടൂറിസം മേഖലയുടെ വളർച്ചയിൽ ഏറ്റവുംകുടുതൽ പങ്കുവഹിക്കുന്ന ഒന്നാണ് അമ്യൂസ്മെന്റ് ഇന്റസ്ട്രി. ഈ മേഖലയിൽ നിക്ഷേപിക്കുക വഴി നിക്ഷേപകർക്ക് മറ്റ് മേഖലയിലുള്ളതിനേക്കാൾ കൂടുതൽ അളവിൽ റിട്ടേൺ ലഭിക്കുകയും ചെയ്യും. സിൽവർസ്റ്റോം ഇത്തരത്തിൽ സുരക്ഷിതവും ഉറപ്പുമുള്ള നിക്ഷേപ സാധ്യതകളാണ് ഒരുക്കിയിരിക്കുന്നത്.

സിൽവർ സ്റ്റോം പദ്ധതിയെ കുറിച്ച് കൂടുതലറിയാം

Explore investment opportunities with Silver Strom. Fill the Investor Interest Form to receive a callback from the Silverstorm Team.

Ms. Merlin James

+971562903901

Email- cgo@silverstorm.in

Website : www.silverstorm.in

Tags:    
News Summary - Silver Storm to New Year New World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.