മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് വേനല്‍ക്കാല അവധി ദിനങ്ങളുടെ ഭാഗമായി ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങളോ,അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകള്‍ ലഭിക്കും. ജൂണ്‍ 22വരെ ഒമാനിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാകും.
500 റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 20 റിയാൽ മൂല്യമുള്ള കാഷ് വൗച്ചറും, 300 റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ 10 റിയാലിന്റെ വൗച്ചറും ലഭിക്കും. വൗച്ചര്‍ പണത്തിന് തുല്യമാണെന്നും സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവ വാങ്ങാന്‍ ഇത് ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു. ഓഫറുകളുടെ ഭാഗമായി എട്ട് ഗ്രാം സ്വര്‍ണനാണയങ്ങളും 24 കാരറ്റ് സ്വര്‍ണ ബാറുകളും വാങ്ങുമ്പോള്‍ പണിക്കൂലി ഈടാക്കില്ലെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു.
സ്കൂള്‍ അവധിക്കാലം അടുത്തിരിക്കുന്നതിനാല്‍ പലരും സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണ്. ഞങ്ങളുടെ ഷോറൂമുകളിലുടനീളം ലഭ്യമായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ശേഖരം ഈ അവസരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാന്‍ അനുയോജ്യമാണെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സേവനവും മികച്ച ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്നിന്നുള്ള എല്ലാ പര്‍ച്ചേസുകളും ‘മലബാര്‍ പ്രോമിസി’ലൂടെ സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുന്നു.
ന്യായവില വാഗ്ദാനം, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകള്‍, ഗ്യാരണ്ടീഡ് ബൈ ബാക്ക്, നൂറുശതമാനം വാല്യു ഓണ്‍ ഗോള്‍ഡ് എക്സ്ചേഞ്ച്, നൂറുശതമാനം വാല്യു ഓണ്‍ ഡയമണ്ട് എക്സ്ചേഞ്ച്, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്കിങ്, 13 രാജ്യങ്ങളിലെ എല്ലാ ഷോറൂമുകളില്‍നിന്നും എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, അംഗീകൃത സ്രോതസ്സുകളില്‍നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്യങ്ങളും എന്നിവയാണ് മലബാര്‍ പ്രോമിസിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.