ന്യൂഡൽഹി: റെക്കോഡ് വിലക്കയറ്റമാണെങ്കിലും പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയതുപോലെ സംസ്ഥാനങ്ങൾ മൂല്യവർധിത നികുതിയായ വാറ്റും കൂട്ടിയിട്ടുണ്ട്. വികസനാവശ്യങ്ങൾ മുൻനിർത്തിയാണ് നികുതി കൂട്ടുന്നതെന്നും രാജ്യസഭയിൽ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ന്യായീകരിച്ചു.
അന്താരാഷ്ട്രതലത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി വിലമാറ്റം ഉണ്ടാകുന്നുണ്ടെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്. എന്നാൽ, കോവിഡിെൻറ തുടക്കകാലമായ കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ പെട്രോളിന് ശരാശരി 18.01 രൂപയും ഡീസലിന് 15.44 രൂപയും വർധിച്ചിട്ടുണ്ട്.
ഏപ്രിലിൽ അസംസ്കൃത എണ്ണവില രാജ്യാന്തരതലത്തിൽ കുത്തനെ ഇടിഞ്ഞതിെൻറ പ്രയോജനംപോലും സർക്കാർ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയില്ല. 11 മാസമായി ഇന്ധനവിലയിൽ കുറവുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.