ന്യൂഡൽഹി: രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സംബന്ധിച്ച് ലോക്സഭയിൽ ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ജി.എസ്.ടി ഇനത്തിൽ 780.49 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.
ജി.സ്.ടി കുടിശിക വിഷയം സംസ്ഥാന ധനമന്ത്രി താനുമായി സംസാരിച്ചിരുന്നു. കുടിശിക സംബന്ധിച്ച രേഖകൾ തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ വൈകുന്നതാണ് കാരണം. രേഖകൾ കൈമാറാതെ കുടിശിക അനുവദിക്കാൻ സാധിക്കില്ല. കുടിശിഖ സംബന്ധിച്ച രേഖകൾ തന്‍റെ കെട്ടികിടപ്പില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജി.എസ്.ടി നഷ്ടപരിഹാര വകയിലുള്ള എല്ലാ കുടിശികയും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും നിലവിൽ 2017 മുതൽ 4,439 കോടി രൂപ മൊത്തം കുടിശികയുണ്ടെന്നും ധനമന്ത്രി പറഞ്ഞതായി ശശി തരൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.