ന്യൂഡൽഹി: കോവിഡ് കാലത്ത് ജീവനക്കാരുടെ മാനസിക -ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ ബോണസും ലോട്ടറിയും പ്രഖ്യാപിച്ച് ഓൺലൈൻ ബ്രോക്കിങ് കമ്പനിയായ സിറോധ.
േകാവിഡ് കാലത്ത് ജീവനക്കാർ വ്യായാമം, ഭക്ഷണം എന്നിവയിൽ ശ്രദ്ധ നൽകാതെ വന്നതോടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ േനരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സിറോധ സി.ഇ.ഒ നിതിൻ കമത് 'ഗെറ്റ് ഹെൽത്തി' പരിപാടി ആവിഷ്കരിച്ചത്. പരിപാടിയുടെ കീഴിൽ തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ബോണസായും ലക്കി േഡ്രായിലൂടെ 10 ലക്ഷം രൂപയും ലഭിക്കും.
'കമ്പനിയിലെ എല്ലാവരോടും 12 മാസം ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താൻ ആവശ്യെപ്പട്ടു. ഓരോ മാസവും ആരോഗ്യത്തെക്കുറിച്ച് അപ്ഡേറ്റ് ചെയ്യണം. ഇതിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ലക്ഷ്യത്തിലെത്തുന്നവർക്ക് ഒരു മാസത്തെ ശമ്പളം ബോണസായും ലക്കി ഡ്രോയിലൂടെ 10 ലക്ഷം രൂപയും നൽകും' -കമത് ട്വീറ്റ് ചെയ്തു.
കോവിഡ് മഹാമാരി പടർന്നുപിടിച്ചതുമുതൽ കമ്പനികൾ വർക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിരുന്നു. ഇതോടെ മൾട്ടി നാഷനൽ കമ്പനികൾ ജീവനക്കാർക്കായി പലതരം ബോണസുകളും മറ്റും നൽകിയിരുന്നു. എന്നാൽ ദീർഘനേരമുള്ള ഇരിപ്പും ഓഫീസ് അന്തരീക്ഷം ഇല്ലാത്തതും തൊഴിലാളികളിൽ മാനസിക പിരിമുറക്കങ്ങൾക്ക് ഇടവരുത്തുന്നതായി റിപ്പോർട്ട് വന്നിരുന്നു. കൂടാതെ നിരവധി ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.