സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണിത്. പുതിയ കണക്കനുസരിച്ച് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹം എന്ന നിലയിലേക്ക് വില കുറഞ്ഞിരിക്കുകയാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
യു.എസ്.എ ഫെഡറല്‍ പലിശനിരക്കില്‍ 0.75ശതമാനം വർധിപ്പിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് വിലയില്‍ മികച്ച ആനുകൂല്യം ലഭ്യമാക്കുന്ന ഈ അവസരം കുറഞ്ഞ സമയത്തേക്കുള്ളതായിരിക്കാനാണ് സാധ്യത. വിപണി സ്ഥിരത കൈവരിക്കുമ്പോള്‍ വില വീണ്ടും ഉയരുമെന്നാണ് അനുമാനം.
ആഗോളതലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന്റെ സ്ഥാനം വരുംകാലങ്ങളില്‍ കൂടുതല്‍ ദൃഢമാകും. മഹാമാരിയുടെ സമയത്ത് സ്വർണവില ഗ്രാമിന് 235 ദിര്‍ഹം (2020 ആഗസ്റ്റ്) വരെ ഉയര്‍ന്നിരുന്നു. വിലയിടിവ് ഹ്രസ്വകാലത്തേക്കുമാത്രമായിരിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഗ്രാമിന് 234.5 ദിര്‍ഹമായിരുന്നു സ്വര്‍ണവില.
ഇതിൽനിന്ന് ഏകദേശം 20 ശതമാനം കുറവുണ്ടായി. സ്വർണം വാങ്ങാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്ന വസ്തുതയെ ഇത് കൂടുതല്‍ സ്ഥിരീകരിക്കുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പണം അയക്കുന്ന പതിവുരീതിയേക്കാള് ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ സമ്പാദ്യം സ്വർണത്തില്‍ നിക്ഷേപിക്കുക എന്നതാണ് ബുദ്ധിപരമായ തീരുമാനം. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു.എ.ഇയിലെ വില 12 മുതല്‍ 15 ശതമാനം വരെ കുറവാണ്.
വരാനിരിക്കുന്ന ഉത്സവ സീസണ് മുന്നില്‍ കണ്ട്, വിലയിലെ വ്യതിയാനത്തില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 10 ശതമാനം അഡ്വാന്‍സ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 10 ശതമാനം മുന്‍കൂറായി നല്കി ഒക്ടോബര്‍ 23 വരെ നിലവിലുള്ള സ്വര്‍ണവില ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്യാനാവും. ഇക്കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍, ബുക്ക് ചെയ്ത നിരക്കില്‍ സ്വര്‍ണം വാങ്ങാം.
സ്വര്‍ണവില ഇനിയും കുറഞ്ഞാല്‍ കുറഞ്ഞനിരക്കില്‍ നേട്ടവും സ്വന്തമാക്കാം. യു.എ.ഇയിലുടനീളമുള്ള ഏതെങ്കിലും ഔട്ട്ലറ്റുകളിലൂടെ നേരിട്ടും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ മൊബൈല്‍ ആപ് വഴി നിങ്ങളുടെ വീട്ടിലിരുന്നും മുൻകൂർ തുക അടക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.