കൊച്ചി: സ്വർണത്തിന് വ്യാഴാഴ്ച രണ്ട് തവണയായി 400 രൂപ പവന് വർധിച്ചു. രാവിലെയും ഉച്ചക്ക് ശേഷവുമായി 200 രൂപ വീതവും ഗ്രാമിന് 25 രൂപ വീതവുമാണ് കൂടിയത്. ഇതോടെ പവന് 38,200ഉം ഗ്രാമിന് 4,775ഉം ആയി.
തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണത്തിന് വില കൂടുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയിരുന്നു.
ആഗസ്റ്റ് 23നാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഉണ്ടായിരുന്നത്. അന്ന് പവന് 37,600 രൂപയായിരുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് - 38,520 രൂപയായിരുന്നു ഈ ദിവസങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.