സ്വർണത്തിന് ഇന്നും കുത്തനെ കൂടി: 80 ദിവസത്തിനി​ടെയുള്ള ഏറ്റവും ഉയർന്ന വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 80 ദിവസത്തിനി​ടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 55 രൂപയും കൂടി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി​.

അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്. ശനിയാഴ്ച പവന് 720 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇന്ന് 50രൂപ കൂടി. 3925 രൂപയാണ് നിലവിലെ വിപണി വില

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു ​രൂപ കൂടി. 67 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.

Tags:    
News Summary - Today's gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.