സർവകാല റെക്കോഡിലേക്ക് കുതിച്ച് സ്വർണ വില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 400 രൂപ

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വർഷം ഏപ്രിൽ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന വില. ഈ ​റെക്കോഡാണ് മഞ്ഞലോഹം ഇന്ന് ഭേദിച്ചത്.

ഇന്നലെ പവന് 640 രൂപയും ഗ്രാമിന് 80 ​രൂപയുമാണ് കൂടിയത്. 45,200 രൂപയായിരുന്നു പവൻ വില. 44,560 രൂപയായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ വില.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ച് അഞ്ചിൽ നിന്നും അഞ്ചേകാൽ ശതമാനമാക്കി ഉയർത്തിയതാണ് സ്വർണ വില പുതിയ റിക്കാർഡിലേക്ക് ഉയരാൻ ഇടയാക്കിയത്. ഫെഡറൽ റിസർവ് പ്രഖ്യാപനങ്ങൾ പുറത്തുവന്നതോടെ സ്വർണ വിലയിൽ ട്രായ് ഔൺസിന് 50 ഡോളറാണ് വർധിച്ചത്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ എത്തിയ ശേഷം 2045 ഡോളറിലേക്ക് താഴ്ന്നു.

ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയെ തുടർന്ന് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകർച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. 

Tags:    
News Summary - Todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.