കൊച്ചി: സ്വർണക്കുതിപ്പ് ഇന്നും തുടർന്നു. അന്താരാഷ്ട്ര സ്വർണവില 25 ഡോളറിൽ അധികം വർധിച്ചതോടെ ആഭ്യന്തര സ്വർണ വിലയിലും കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരുഗ്രാമിന്റെ വില 7440 രൂപയായി. പവന് 520 രൂപ വർധിച്ച് 5,9520 രൂപയുമായി. നവംബർ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2800 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ കേരള വിപണിയിൽ ഉടൻ തന്നെ 60,000 കടക്കും.
18 കാരറ്റ് സ്വർണ്ണം 55 രൂപ വർധിച്ച് ഗ്രാമിന് 6130 രൂപയായി. കിലോഗ്രാമിന് 83.5ലക്ഷം രൂപയാണ് 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക്. ട്രായ് ഔൺസിന് 2778 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണവില. ഡോളറിന് 84.07 നിരക്കിലാണ് ഇന്ത്യൻ രൂപയുടെ വിനിമയം.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണവില വർധിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യയിലാകമാനം സ്വർണവിൽപന ഉയരുന്നതും വിലവർധനക്ക് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.