സ്വർണത്തിന് തുടർച്ചയായി രണ്ടാം ദിനവും വിലകുറഞ്ഞു

​കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഗ്രാമിന് 4,790 രൂപയും പവന് 38​,320 രൂപയുമായി.

ആഗസ്റ്റ് 13 മുതൽ 15 വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു സ്വർണത്തിന്​. പവന് 38,520 രൂപയായിരുന്നു ഈ ദിവസങ്ങളിൽ. അതിൽനിന്നാണ് തുടർച്ചയായ രണ്ടുദിവസം വില കുറഞ്ഞത്.

ഈ മാസം ഒന്നാം തീയതി 37,680 രൂപയായിരുന്നു പവന്. ഇതാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില.

Tags:    
News Summary - Todays kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.