ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളുടെ ചില്ലറ വിൽപന ആഗസ്റ്റിൽ ഒമ്പതുശതമാനം ഉയർന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ). യാത്രാവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, മറ്റു വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയാണിത്. മൊത്തം 18,18,647 യൂനിറ്റാണ് വിൽപന നടന്നത്. 2022 ആഗസ്റ്റിൽ ഇത് 16,74,162 യൂനിറ്റായിരുന്നു.
യാത്രാവാഹനങ്ങളുടെ രജിസ്ട്രേഷൻ മുൻ വർഷത്തേക്കാൾ ഏഴുശതമാനം വർധിച്ച് 3,15,153 യൂനിറ്റായി. കഴിഞ്ഞ വർഷം ഇതേസമയം 2,95,842 യൂനിറ്റായിരുന്നു. ഇരുചക്രവാഹന വിൽപന ആറുശതമാനം വർധിച്ച് 12,54,444 യൂനിറ്റായി. മുൻ വർഷം ഇതേ മാസം 11,80,230 യൂനിറ്റാണ് വിറ്റുപോയത്. വാണിജ്യ വാഹന രജിസ്ട്രേഷനിൽ മൂന്നുശതമാനം വർധനവുണ്ടായി. 75,294 എണ്ണമാണ് വിറ്റുപോയത്. ട്രാക്ടർ വിൽപന 14 ശതമാനം വർധിച്ച് 73,849 യൂനിറ്റായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 65,018 യൂനിറ്റായിരുന്നു.
മുച്ചക്ര വാഹന ചില്ലറ വിൽപന 66 ശതമാനം വർധിച്ചു. 99,907 എണ്ണമാണ് ഇത്തവണ വിറ്റത്. മുൻ വർഷം ആഗസ്റ്റിൽ 60,132 എണ്ണമായിരുന്നു വിൽപന. ഓണത്തോടെ ആരംഭിക്കുന്ന ഉത്സവ സീസൺ വിപണിക്ക് കൂടുതൽ ഉണർവേകിയിട്ടുണ്ടെന്നും എഫ്.എ.ഡി.എ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.