ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക തകർച്ച ഇന്ത്യക്കുണ്ടാവുമെന്ന പ്രവചനവുമായി ലോകബാങ്ക്. 9.2 ശതമാനത്തിെൻറ കുറവ് ജി.ഡി.പിയിലുണ്ടാവുമെന്നാണ് പ്രവചനം. ജൂണിൽ കേവലം 3.2 ശതമാനത്തിെൻറ കുറവ് ജി.ഡി.പിയിലുണ്ടാവുമെന്നായിരുന്നു പ്രവചനം. ലോക്ഡൗൺ മൂലം പല വീടുകളിലും വരുമാനത്തിലുണ്ടാവുന്ന കുറവാണ് കാര്യങ്ങൾ വഷളാക്കുന്നതെന്നും ലോകബാങ്ക് പറയുന്നു.
കോവിഡ് എത്രകാലം തുടരുമെന്നതിനെ കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കോവിഡിനൊപ്പം ജീവിക്കാൻ രാജ്യത്തെ ജനങ്ങൾ ശീലിക്കേണ്ടിയിരിക്കുന്നുവെന്ന് ദക്ഷിണേഷ്യയിലെ ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. അടുത്ത ഉത്തേജക പാക്കേജിനെ കുറിച്ച് സർക്കാറിന് വ്യക്തതയില്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുവെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.
കോവിഡ് ഏറ്റവും രൂക്ഷമായിരുന്ന ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടായ ഇടിവ് 23.9 ശതമാനമാണ്. 2021ൽ ഇടിവ് ഇരട്ടയക്കത്തിലേക്ക് പോയേക്കും. 2022ൽ മാത്രമാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച തിരികെ പിടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.