ന്യൂഡൽഹി: ചെലവ് ചുരുക്കലിെൻറ ഭാഗമായി യെസ് ബാങ്ക് 50 ശാഖകൾ ലയിപ്പിക്കുന്നു. സി.ഇ.ഒ പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിെൻറ ചില ബ്രാഞ്ചുകൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ഒട്ടും ലാഭകരമല്ല. അതിനാലാണ് അടുത്തടുത്തുള്ള ബ്രാഞ്ചുകൾ ലയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ടി.എം കൗണ്ടറുകളുടെ കാര്യത്തിലും ഇത്തരത്തിൽ പുന:ക്രമീകരണമുണ്ടാകും. ഇത്തരം നടപടികളിലൂടെ ചെലവ് പരമാവധി കുറക്കുകയാണ് ബാങ്കിെൻറ ലക്ഷ്യം. ഈ സാമ്പത്തിക വർഷത്തിൽ ഇനി പുതിയ ബ്രാഞ്ചുകൾ ആരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2022 സാമ്പത്തിക വർഷത്തിൽ ബാങ്കിെൻറ പ്രവർത്തനം വ്യാപിപ്പിക്കും. പുതിയ ബ്രാഞ്ചുകൾ തുടങ്ങുേമ്പാൾ ഇപ്പോഴുള്ളതിനേക്കാളും ചെറിയവ തുടങ്ങുന്നതിനാവും പ്രാധാന്യം നൽകുക. ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിൽ 35 ഗ്രാമീണ ശാഖകളെ ബിസിനസ് കറസ്പോണ്ടൻറ് ലോക്കേഷനുകളാക്കി യെസ് ബാങ്ക് മാറ്റിയിരുന്നു. ഇതിലൂടെ ശാഖകളുടെ പ്രവർത്തന ചെലവ് രണ്ട് ലക്ഷത്തിൽ നിന്ന് 35,000 രൂപയാക്കി കുറക്കാൻ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് കുറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നീക്കങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.