ന്യൂഡൽഹി: വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണിേക്കണ്ടതില്ലെന്ന് ജീവനക്കാരോട് സൊമാറ്റോ ചീഫ് എക്സിക്യൂട്ടർ ദീപീന്ദർ ഗോയൽ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജീവനക്കാർക്കും ഇമെയിൽ അയക്കുകയും ചെയ്തു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊമാറ്റോ 2008ലാണ് രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നത്. 5000ത്തിൽ അധികം തൊഴിലാളികളാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക പ്രശ്നങ്ങൾ മനസിലാക്കിയാണ് കമ്പനിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.