തൃശൂർ: രാജ്യത്ത് 11 പൊതുമേഖല ബാങ്കുകൾ ലയനത്തിെൻറ വക്കിൽ. കഴിഞ്ഞ വർഷം മധ്യത്തിൽ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ തിരുത്തൽ നടപടി (പ്രാംപ്ട് കറക്റ്റിവ് ആക്ഷൻ) നിർദേശിച്ച 10 പൊതുമേഖല ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ കാരണം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം അലഹാബാദ് ബാങ്കിനെക്കൂടി ആ ഗണത്തിൽപെടുത്തി. ഇൗ 11 ബാങ്കുകൾ മറ്റ് പൊതുമേഖല ബാങ്കുകളുമായി ലയിപ്പിക്കുകയോ സ്വകാര്യ ബാങ്കുകൾ ഏറ്റെടുക്കുകയോ ചെയ്യാവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ വർഷം മേയിൽ െഎ.ഡി.ബി.െഎ ബാങ്കിൽ നിന്നാണ് ആർ.ബി.െഎ തിരുത്തൽ നടപടി തുടങ്ങിയത്. ഇത് ഇന്ത്യൻ ഒാവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, ദേന ബാങ്ക്, യുൈനറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, ബാങ്ക് ഒാഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയിലേക്കും വ്യാപിപ്പിച്ചു. ഏപ്രിലിലാണ് ഇൗ ബാങ്കുകൾക്ക് കർശന മാർഗനിർദേശങ്ങൾ നൽകിയത്.
പെരുകുന്ന കിട്ടാക്കടം നിയന്ത്രിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സമയബന്ധിത പരിപാടി ഉണ്ടായില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് ആർ.ബി.െഎ നൽകിയ മുന്നറിയിപ്പ്. കിട്ടാക്കടം തിരിച്ചു പിടിക്കാൻ സമയ ബന്ധിത പരിപാടി നടപ്പാക്കുക, കൂടുതൽ കിട്ടാക്കടം സൃഷ്ടിക്കാതിരിക്കുക, വലിയ വായ്പ നൽകാതിരിക്കുക, കൂടുതൽ പ്രതിഫലം നൽകേണ്ടി വരുന്ന നിക്ഷേപം സ്വീകരിക്കാതിരിക്കുക, പുതിയ നിയമനങ്ങൾ ഒഴിവാക്കുക, പുതിയ ശാഖയും ഒാഫിസും തുറക്കാതിരിക്കുക, വീഴ്ച വരുത്തുന്ന ഒാഫിസർമാർക്കെതിരെ നടപടിയെടുക്കുക എന്നീ മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഇതെല്ലാം പാലിക്കാൻ നിർബന്ധിതമായതോടെ പട്ടികയിൽ ഉൾപ്പെട്ട മിക്ക ബാങ്കുകളുടെയും നിക്ഷേപം ഇടിഞ്ഞിരിക്കുകയാണ്. െഎ.ഡി.ബി.െഎക്ക് മാത്രം 9.4 ശതമാനമാണ് നിക്ഷേപത്തിലെ ഇടിവ്.
കിട്ടാക്കടമായ വൻകിട വായ്പകളിൽ അധികവും റിസർവ് ബാങ്കിെൻറ പ്രതിനിധിയും കേന്ദ്ര സർക്കാർ പ്രതിനിധിയും ഉൾപ്പെട്ട ബാങ്ക് ബോർഡ് അനുവദിച്ചതാണെന്ന് അഖിലേന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി. തോമസ് ഫ്രാേങ്കാ പറഞ്ഞു. മൂന്നു വർഷമായി പൊതുമേഖല ബാങ്ക് ബോർഡുകളിലേക്ക് ഒാഫിസർമാരുടെയും ജീവനക്കാരുടെയും പ്രതിനിധിയെ നാമനിർദേശം ചെയ്യുന്നില്ല. ബാങ്ക് ബോർഡിെൻറ നിർദേശപ്രകാരമോ സമ്മർദത്തിലോ അനുവദിക്കുന്ന വായ്പ കിട്ടാക്കടമാകുേമ്പാൾ ഉത്തരവാദിത്തം ശാഖയിലെ ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്ന ൈവരുധ്യമാണ് അരങ്ങേറുന്നത് ^അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.