ന്യൂഡൽഹി: നോട്ട് പിൻവലിക്കുന്നത് മൂലം കള്ളപണവും കള്ളനോട്ടും ഇല്ലാതാകുമെന്ന കേന്ദ്രസർക്കാർ വാദത്തെ ആർ.ബി.െഎ എതിർത്തിരുന്നതായി റിപ്പോർട്ട്. നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തിന് ആർ.ബി.െഎ അംഗീകാരം നൽകിയിരുന്നെങ്കിലും സർക്കാറിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് കേന്ദ്രബാങ്കിന് സംശയങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന.
ആർ.ബി.െഎയുടെ 561ാം ബോർഡ് മീറ്റിങ്ങിലാണ് നോട്ട് പിൻവലിക്കാൻ അംഗീകാരം നൽകിയത്. നവംബർ എട്ടിന് വൈകുന്നേരം 5.30നായിരുന്നു മീറ്റിങ്ങ്. എങ്കിലും നോട്ട് പിൻവലിച്ചാൽ അത് ജി.ഡി.പി വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കള്ളനോട്ടും കള്ളപണവും ഇല്ലാതാക്കാനാകില്ലെന്നും ആർ.ബി.െഎ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ ഏഴിനാണ് 500,1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ ആർ.ബി.െഎയെ അറിയിച്ചത്.
കള്ളപ്പണം മുഴുവനും രാജ്യത്തെ റിയൽ എസ്റ്റേറ്റിലും സ്വർണത്തിലുമാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. നോട്ട് നിരോധനം അതിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഒരു നടപടിയല്ലെന്ന് ആർ.ബി.െഎ ബോർഡ് കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. നോട്ട് പിൻവലിക്കുന്നത് മൂലം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്കിലും കുറവുണ്ടാകുമെന്നും ആർ.ബി.െഎ വ്യക്തമാക്കിയിരുന്നു.
കടുത്ത നോട്ട് ക്ഷാമം രാജ്യത്ത് അനുഭവപ്പെടുമെന്നും ഇത് മറികടക്കുക ബുദ്ധിമുട്ടാവുമെന്നും ആർ.ബി.െഎ അറിയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് നോട്ട് നിരോധിക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോയത്. നവംബർ എട്ടിലെ ആർ.ബി.െഎ യോഗത്തിലെ മിനുട്സിൽ കേന്ദ്രബാങ്കിെൻറ ഗവർണർ ഉൗർജിത് പേട്ടൽ ഒപ്പിട്ടിരിക്കുന്നത് നവംബർ അഞ്ചിനാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.