മുംബൈ: പലിശനിരക്കിന്‍െറ കാര്യത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് എടുക്കുന്ന തീരുമാനത്തിലെ അനിശ്ചിതത്വത്തില്‍ തട്ടി രൂപ വീണു. ഡോളറിനെതിരെ 67 രൂപയിലും താഴേക്കുപോയ രൂപ 27 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. അന്തര്‍ബാങ്ക് വിദേശ വിനിമയ വിപണിയില്‍ ഡോളറിന് 67.09 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വാരാന്ത്യത്തില്‍ 66.88 എന്ന നിലയിലായിരുന്നു ക്ളോസ് ചെയ്തത്. ഉച്ചക്കുശേഷം രൂപയുടെ മൂല്യം 67.12ലത്തെി. ഒടുവില്‍ 67.09 എന്ന നിലയില്‍ ക്ളോസ് ചെയ്തു. 21 പൈസയാണ് നഷ്ടമുണ്ടായത്.
ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയാല്‍ ഇന്ത്യയില്‍നിന്ന് നിക്ഷേപം പുറത്തേക്ക് ഒഴുകുമെന്ന ആശങ്കയാണ് രൂപക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.