ന്യൂഡല്‍ഹി: ഫേസ്ബുക്കിന്‍െറ സൗജന്യ ഇന്‍റര്‍നെറ്റ് പ്ളാറ്റ്ഫോം ഫ്രീ ബേസിക്സ് ലഭ്യമാക്കാനുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്‍െറ നീക്കം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) തടഞ്ഞു. നെറ്റ് നിഷ്പക്ഷത വിവാദത്തില്‍ ഒരേ ഡാറ്റക്ക് വ്യത്യസ്തനിരക്ക് ഈടാക്കുന്നത് പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ട്രായി ആവശ്യപ്പെട്ടു. നവംബര്‍ 23ന് പദ്ധതിയെപ്പറ്റി റിലയന്‍സ് കമ്യൂണിക്കേഷന്‍ ട്രായിയെ അറിയിച്ചിരുന്നു. എന്നാല്‍, പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിച്ചിരുന്നില്ല. ഇത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.എം ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.