ത്രീജിയെ തഴഞ്ഞ് കമ്പനികള്‍ ഫോര്‍ജിക്ക് പിന്നാലെ

മുംബൈ: ഉപയോഗപ്പെട്ടാലും ഇല്ളെങ്കിലും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നെങ്കില്‍ ഫോര്‍ജി സാങ്കേതിക വിദ്യയുള്ളതായിക്കളയാം എന്നതാണ് ഉപഭോക്താക്കളുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്. ഫോര്‍ജി സാങ്കേതിക വിദ്യ വ്യാപകമായി ലഭ്യമായി തുടങ്ങിയിട്ടില്ളെങ്കിലും വില്‍പ്പനയില്‍ ഫോര്‍ ജി സെറ്റുകളാണ് മുന്നിലെന്നാണ് കണക്കുകള്‍. സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ വിറ്റ സ്മാര്‍ട്ട് ഫോണുകളില്‍ മൂന്നിലൊന്നും ഫോര്‍ജി സൗകര്യമുള്ളതാണെന്ന് വിപണി ഗവേഷകരായ ഐ.ഡി.സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.5 കോടി ഫോണുകളാണ് ഇതിനകം വിറ്റത്. മുംബൈ, ഡല്‍ഹി, എന്നിവക്ക് പിന്നില്‍ ഫോര്‍ ജി ഫോണ്‍ വില്‍പ്പനയില്‍ കേരളമാണ് മൂന്നാം സ്ഥാനത്തെന്നാണ് നോക്കിയ നെറ്റ്വര്‍ക്കിന്‍െറ കണക്കുകള്‍. ഇതോടെ ഉപഭോക്താക്കളുടെ താല്‍പര്യം തിരിച്ചറിഞ്ഞ് ഫോണ്‍ നിര്‍മാതാക്കളും ത്രീജിയുടെ അടുത്ത തലമുറ വിട്ട് ഫോര്‍ജിക്ക് പിന്നാലെ കൂടിയിരിക്കുകയാണ്. സാംസങ് ഇതിനടോകം ഫോര്‍ജി സൗകര്യമുള്ള 14 ഫോണുകള്‍ അവതരിപ്പിച്ചപ്പോള്‍ മൈക്രോമാക്സ് 13 ഫോണുകളാണ് വിപണിയില്‍ ഇറക്കിയത്. 11 ഫോണുകളുമായി മുമ്പിലായിരുന്ന ലെനോവയെ സെപ്റ്റംബര്‍ പാദത്തിലാണ് സാംസങ് പിന്നിലാക്കിയത്. എന്നാല്‍, മാര്‍ച്ചോടെ ഏഴ് മോഡലുകള്‍ കൂടി പുറത്ഥതിറക്കി മറ്റുള്ളവരെ പിന്തള്ളാനാണ് മൈക്രോമാക്സ് ലക്ഷ്യമിടുന്നത്. മാര്‍ച്ചിനകം ലെനോവ മൂന്നു മോഡലുകള്‍ കൂടി ലക്ഷ്യമിടുമ്പോള്‍ നിലവില്‍ ഏഴെണ്ണമുള്ള ലാവ 12 ഉം കാര്‍ബണ്‍ അഞ്ചും സെറ്റുകളാണ് വിപണിയില്‍ ഇറക്കാനൊരുങ്ങൂന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.