ഇന്ത്യയില്‍ ഏറ്റവുമധികം മൊബൈല്‍ ഫോണുകള്‍ വിറ്റുപോകുന്ന സംസ്ഥാനം ഏതാണെന്ന് ചോദിച്ചാല്‍ ഏത് ഫോണ്‍ കമ്പനിയുടമയും കണ്ണടച്ച് പറയും കേരളമെന്ന്.
രണ്ടും മൂന്നും മൊബൈല്‍ ഫോണുകള്‍ കൈവശമില്ലാത്ത മലയാളികള്‍ ചുരുക്കം. അതുകൊണ്ടുതന്നെ എല്ലാ കമ്പനിയും തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ ആദ്യം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതും കേരളത്തിലാണ്. ഇതനുസരിച്ച് കേരളത്തില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്, വ്യാപാരവും. പക്ഷേ, തൊഴില്‍സാധ്യത അധികവും മൊബൈല്‍ നന്നാക്കലിലാണ്. മൊബൈല്‍ നിര്‍മാണം കേരളത്തില്‍ പേരിനുപോലുമില്ല.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങള്‍ ഈ രംഗത്ത് കുതിച്ച് മുന്നേറുന്നുവെന്നാണ് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ സെറ്റ് നിര്‍മാണത്തില്‍ കഴിന്ന സാമ്പത്തിക വര്‍ഷം 185 ശതമാനം വര്‍ധനയാണുണ്ടായത്.
2014-15 സാമ്പത്തികവര്‍ഷം 19,000 കോടി രൂപയുടെ മൊബൈല്‍ സെറ്റ് നിര്‍മാണമാണ് ഇന്ത്യയില്‍ നടന്നതെങ്കില്‍ 2015-16 സാമ്പത്തികവര്‍ഷം അത് 54,000 കോടിയുടേതായാണ് വര്‍ധിച്ചത്. ഈ സാമ്പത്തികവര്‍ഷം വീണ്ടും പ്രതീക്ഷിക്കുന്ന വളര്‍ച്ച ഇരട്ടിയോളമാണ്; 94,000 കോടി! ഒരുമാസം രണ്ടുകോടിയോളം മൊബൈല്‍ സെറ്റുകളാണ് നിര്‍മിക്കുന്നത്.
പത്ത് സംസ്ഥാനങ്ങളാണ് മൊബൈല്‍ നിര്‍മാണരംഗത്ത് മുന്നേറുന്നത്. അതില്‍ പക്ഷേ, കേരളമില്ല; തമിഴ്നാടും രാജസ്ഥാനും ഹരിയാനയും ഡല്‍ഹിയുമെല്ലാം ഉണ്ടുതാനും. ഏതാണ്ട് അരലക്ഷത്തോളം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുന്നുണ്ട്. മൈക്രോമാക്സ്, ലാവ, ഇന്‍ടെക്സ് തുടങ്ങി ഒട്ടുമിക്ക മൊബൈല്‍ കമ്പനികള്‍ക്കും ഇന്ത്യയില്‍ അസംബ്ളിങ് യൂനിറ്റുണ്ട്. ഇതുകൂടാതെ ചൈനീസ് ബ്രാന്‍ഡുകളായ വിവോ, ഷിയോമി തുടങ്ങിയവക്കും ഇപ്പോള്‍ ഇന്ത്യയില്‍ അസംബ്ളിങ് യൂനിറ്റുണ്ട്. തങ്ങളുടെ മൊത്തം ഉല്‍പാദനത്തിന്‍െറ 70 ശതമാനത്തിലധികവും ഇന്ത്യയില്‍തന്നെയാണെന്നാണ് മൈക്രോമാക്സ് വിശദീകരിക്കുന്നത്. മൊബൈല്‍ നിര്‍മാണരംഗത്ത് ഇനിയും സാധ്യതകളേറെയാണെന്നും നിര്‍മാതാക്കള്‍ പറയുന്നു.
പക്ഷേ, നിര്‍മാണമെന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതപ്പെടേണ്ടതില്ളെന്നും സര്‍ക്യൂട്ട് ബോര്‍ഡ് ഉള്‍പ്പെടെ നിര്‍ണായക ഭാഗങ്ങള്‍ ചൈനയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്ത് ഇവിടെ കൂട്ടിയോജിപ്പിക്കുന്ന പണി മാത്രമാണ് നടക്കുന്നതെന്ന മറുവാദവും ഉയരുന്നു. ഏതായാലും അസംബ്ളിങ് രംഗത്തായാലും കേരളത്തിനും സാധ്യതകളുണ്ട്.
ഇന്ത്യയിലേറ്റവും ബുദ്ധിയുള്ള വിഭാഗമെന്ന് സ്വയം അഭിമാനിക്കുന്ന മലയാളിക്ക് ഫോണ്‍ വില്‍പനയില്‍ മാത്രമല്ല, നിര്‍മാണത്തിലും തനതുവഴി തേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.