എണ്ണ വില വീണ്ടും കുറഞ്ഞു; 11 വര്‍ഷത്തെ താഴ്ന്ന നിരക്ക്

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞു. അസംസ്കൃത എണ്ണക്ക് ബാരലിന് 33.70 ഡോളറാണ് ഏറ്റവും ഒടുവിലത്തെ വില. 2004ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. അമേരിക്കയിലെ ഓഹരി വിപണിയിലുള്ള ചാഞ്ചാട്ടവും ചൈനയുടെ നാണയത്തിന്‍െറ മൂല്യം കുറഞ്ഞതുമാണ് കാരണമായി പറയുന്നത്. അമേരിക്കയുടെ അസംസ്കൃത എണ്ണക്കും വില കുറഞ്ഞിട്ടുണ്ട്. 32.10 ഡോളറായാണ് അമേരിക്കയുടെ എണ്ണ വില കുറഞ്ഞത്. 2003ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സൗദിക്കും ഇറാനുമിടയില്‍ നയതന്ത്ര തലത്തിലുണ്ടായ വിള്ളല്‍ എണ്ണ വിലയില്‍ നേരിയ വര്‍ധനവുണ്ടാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വീണ്ടും വില കുറയുകയായിരുന്നു. വിപണിയില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതലായി എണ്ണ ലഭ്യമാകുന്നതാണ് വില തകര്‍ച്ചക്ക് കാരണമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.