അവസരങ്ങള്‍ ക െണ്ടത്താന്‍  ബിസിനസ് സംഗമങ്ങള്‍

ബിസിനസ് സംരംഭകര്‍ക്ക് അവസരങ്ങള്‍ കണ്ടത്തൊനും ഈരംഗത്തുളള പ്രമുഖരുമായി സംവദിക്കാനും ബിസിനസ് സംഗമങ്ങള്‍ ഒരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുത്താണ് കൊച്ചിയിലും തിരുവനന്തപുരത്തും സംഗമങ്ങള്‍ നടത്തുന്നത്. 
കേന്ദ്ര വൈദഗ്ധ്യ വികസന, സംരംഭകത്വ മന്ത്രാലയം, സംസ്ഥാന തൊഴില്‍ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെ ‘നൈപുണ്യം ഇന്‍റര്‍നാഷനല്‍ സ്കില്‍ സമ്മിറ്റ് ആന്‍ഡ് സ്കില്‍ ഫിയസ്റ്റ’യും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ നെടുമ്പാശ്ശേരി സിയാല്‍ എക്സിബിഷന്‍ സെന്‍ററില്‍ കേരള ബിസിനസ് ടു ബിസിനസ് (ബി.ടു.ബി) മീറ്റുമാണ് നടക്കുന്നത്. 
ബി.ടു.ബി മീറ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം 400ല്‍പരം ഇടപാടുകാര്‍  പങ്കെടുക്കും. സംസ്ഥാനത്തുള്ള ചെറുകിട, ഇടത്തരം  വ്യവസായ സംരംഭകരുമായി (എസ്.എം.ഇ) വ്യാപാര ചര്‍ച്ചകളാണ് മീറ്റില്‍ നടക്കുക. 
ചൈന, നൈജീരിയ, തായ്ലന്‍ഡ്, ഇറാന്‍, സൗദി, സിംഗപ്പൂര്‍, യു.എ.ഇ, ഖത്തര്‍, ശ്രീലങ്ക, ബഹ്റൈന്‍, കൊളംബിയ, ബെല്‍ജിയം, അമേരിക്ക, കുവൈത്ത്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയും തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍, പഞ്ചാബ്, ഒഡിഷ, ജമ്മു-കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേയും ബയര്‍മാര്‍ മീററില്‍ പങ്കെടുക്കുമെന്ന്  ഉറപ്പായിട്ടുണ്ട്. ഭക്ഷ്യ സംസ്കരണം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ ഉല്‍പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. വ്യവസായ വാണിജ്യ വകുപ്പിന്‍െറ കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷനാണ് (കെബിപ്) മീറ്റിന്‍െറ സംഘാടന ചുമതല. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.keralabusinessmeet.com  എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ‘നൈപുണ്യം ഇന്‍റര്‍നാഷനല്‍ സ്കില്‍ സമ്മിറ്റ് ആന്‍ഡ് സ്കില്‍ ഫിയസ്റ്റ’ നടത്തുക. കേരളാ അക്കാദമി ഫോര്‍ സ്കില്‍സ് ഡെവലപ്മെന്‍റ് (കെ.എ.എസ്.ഇ) തൊഴില്‍ പരിശീലന വകുപ്പുമായി ചേര്‍ന്നാണ് ‘നൈപുണ്യം 2016’  സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള സ്കില്‍ ഫിയസ്റ്റ സംസ്ഥാനത്തെ  യുവാക്കള്‍ക്ക് ഏതു മേഖലയിലാണ് തങ്ങള്‍ പ്രാവീണ്യം നേടിയതെന്നു മനസ്സിലാക്കാനുള്ള വേദി ഒരുക്കും. www.nypunyam.com എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.