മുംബൈ: സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആഗോള ആശങ്കകള്‍ക്കിടെ രൂപ ഡോളറിനെതിരെ 28 മാസത്തെ താഴ്ന്നനില കണ്ടു. ബുധനാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 68.17 രൂപ എന്ന നിലയില്‍വരെ എത്തിയശേഷം 23 പൈസ നഷ്ടത്തില്‍ 67.95ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിന് ആവശ്യം വര്‍ധിച്ചതും ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയെ സമ്മര്‍ദത്തിലാക്കിയത്. കഴിഞ്ഞ ദിവസം 67.65ല്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്‍റര്‍ ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ 67.77ലാണ് ബുധനാഴ്ച വ്യാപാരം തുടങ്ങിയത്. പിന്നീട് 28 മാസത്തെ താഴ്ന്ന നിലയായ 68.17ലേക്ക് താഴുകയായിരുന്നു. 2013 സെപ്റ്റംബര്‍ നാലിന് രൂപ 68.62 വരെയത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.