സ്വര്‍ണ ബോണ്ട്: രണ്ടാം ഘട്ടത്തില്‍ മുന്‍ തവണത്തെക്കാള്‍ മൂന്നിരട്ടി 

മുംബൈ: സര്‍ക്കാര്‍ സ്വര്‍ണ ബോണ്ടുകളുടെ രണ്ടാം ഘട്ട വിതരണത്തില്‍ ബാങ്കുകള്‍ വഴി ലഭിച്ചത് 2790 കിലോ സ്വര്‍ണത്തിനുള്ള 3.16 ലക്ഷം അപേക്ഷകള്‍. 726 കോടി രൂപയാണ് ഈ ബോണ്ടു വില്‍പ്പന വഴി ലഭിച്ചതെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മുന്‍ തവണത്തെക്കാള്‍ മൂന്നിരട്ടി. ആദ്യ തവണ 917 കിലോ സ്വര്‍ണത്തിന് തുല്യമായ ബോണ്ടിനായിരുന്നു ആവശ്യക്കാരത്തെിയത്. ചെറു തുകകളുടെ ബോണ്ടിനുള്ള ആവശ്യക്കാരുടെ എണ്ണവും ഇത്തവണ കൂടുതലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ബോണ്ടുകളുടെ വിതരണം അവസാനിച്ചത്. നവംബറില്‍ നടന്ന ആദ്യ സ്വര്‍ണ ബോണ്ട് വിതരണത്തില്‍  ഗ്രാമിന് 2684 രൂപ എന്ന നിരക്കിലാണ് വിതരണം ചെയ്തതത്. രണ്ടാം തവണ ഇത് 2600 രൂപയായിരുന്നു. ആദ്യ തവണ മൂന്നാഴ്ച വിതരണ സമയം നീണ്ടപ്പോള്‍ വിലയില്‍ നാലുശതമാനം ഇടിവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം തവണ വില ഉയരുകയായിരുന്നു. ഇതും മികച്ച പ്രതികരണത്തിനിടയാക്കി. നവംബറിലെ വിതരണത്തില്‍ 62169 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.