ആശയം കൈയിലുണ്ടോ?

‘പഠിച്ചിറങ്ങി നല്ളൊരു തൊഴില്‍ നേടണം’ എന്ന സ്വപ്നം പുതുതലമുറ പൊതുവെ ഉപേക്ഷിക്കുകയാണ്. പഠിച്ചിറങ്ങും മുമ്പുതന്നെ, പത്തുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ ദാതാവാകണം എന്നതാണ് ഇപ്പോഴത്തെ ചിന്താഗതി. ഇതിന് വേണ്ടത് മുതല്‍മുടക്കല്ല, തല നിറയെ ആശയങ്ങളാണ്. 
ഈ ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാന്‍ സ്റ്റാര്‍ട്ടപ്പുകളുണ്ട്. പക്ഷേ, ഇങ്ങനെ ആശയവുമായി നടക്കുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും അത് എവിടെ സമര്‍പ്പിക്കണമെന്ന് അറിയില്ല. ഈ ആശയക്കുഴപ്പത്തിന് പരിഹാരമായാണ് സ്റ്റുഡന്‍റ്സ് ഡിജിറ്റല്‍ ഇന്‍കുബേറ്റര്‍ സംവിധാനം നിലവില്‍ വരുന്നത്. 
ജൂലൈ 13ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ദേശീയ ശാസ്ത്ര- സാങ്കേതിക സംരംഭക വികസന ബോര്‍ഡ് മേധാവി ഡോ.എച്ച്.കെ. മിത്തല്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഈ പദ്ധതിക്ക് തുടക്കമിടും.
ആശയങ്ങളുള്ള ആര്‍ക്കും www.SV.CO/apply എന്ന ലിങ്കിലൂടെ  അപേക്ഷ നല്‍കി ഈ പദ്ധതിയില്‍ പങ്കാളികളാകാം. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ടീമുകളുണ്ടാക്കി ഈ ഡിജിറ്റല്‍ ഇന്‍കുബേറ്ററില്‍ അപേക്ഷ നല്‍കാം. ആശയം തെരഞ്ഞെടുത്ത് ആദ്യ മാതൃകയായ പ്രോട്ടോ ടൈപ് ഉണ്ടാക്കുന്നതിനും ഉപഭോക്താക്കള്‍ക്കുവേണ്ട  ഉല്‍പന്നങ്ങള്‍ തയാറാക്കുന്നതിനും വരെ ഇവിടെ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഉല്‍പന്നങ്ങള്‍  ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ സ്റ്റാര്‍ട്ടപ്പിനെ ഇന്‍കുബേറ്ററുകളിലേക്കും ആക്സിലറേറ്ററുകളിലേക്കും മാറ്റും. 
ഏഞ്ചല്‍ ഫണ്ടിങ് അടക്കം ധനസമാഹരണം നടത്തി മുന്നോട്ടുപോകുന്നതിനും വഴിയൊരുക്കും. അതല്ളെങ്കില്‍ ലഭിച്ച വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഉയര്‍ന്ന ജോലി തെരഞ്ഞെടുക്കാം. 
നാലുവര്‍ഷം മുമ്പ് കേരളത്തില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ് വില്ളേജാണ് രാജ്യത്തിനാകെ മാതൃകയായി വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കാന്‍ ഉതകുന്ന ഡിജിറ്റല്‍ പ്ളാറ്റ്ഫോമായി മാറുന്നത്. 
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തയാറാക്കിയ ഡിജിറ്റല്‍ ഇന്‍കുബേറ്ററിന്‍െറ പ്രാരംഭ സോഫ്റ്റ്വെയര്‍ വികസന ഘട്ടമായ ബീറ്റാ സ്റ്റേജില്‍തന്നെ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും വഡോദര, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍നിന്നുമായി ആയിരത്തോളം അപേക്ഷകളത്തെിക്കഴിഞ്ഞു. 
ബീറ്റാ ഘട്ടത്തിലെ 20 ടീമുകളില്‍നിന്ന് ഒരു ടീം ഇന്‍കുബേഷന്‍ പൂര്‍ത്തിയാക്കി മുംബൈയിലെ സോണ്‍ ആക്സിലറേറ്ററില്‍ പ്രവേശനം നേടിയിട്ടുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.