സ്വര്‍ണ ബോണ്ട് ഇനി സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാരം ചെയ്യാം

മുംബൈ: സര്‍ക്കാര്‍ പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ (സോവറിന്‍ ഗോള്‍ഡ് ബോണ്ട്) തിങ്കളാഴ്ച മുതല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാരം ചെയ്യാം. ഡീമെറ്റീരിയല്‍ രൂപത്തിലുള്ള സ്വര്‍ണ ബോണ്ടുകള്‍ ജൂണ്‍ 13 മുതല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടത്താമെന്ന് റിസര്‍വ് ബാങ്കാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര ധനമന്ത്രാലയം സ്വര്‍ണബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. സ്വര്‍ണത്തിന്‍െറ ഇറക്കുമതി കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ സ്വര്‍ണത്തിനു തുല്യമായ ബോണ്ടിന് പ്രതിവര്‍ഷം 2.75 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ഗ്രാം മുതല്‍ 500 ഗ്രാം വരെയാണ് നിക്ഷേപിക്കാനാവുമായിരുന്നത്. എട്ട് വര്‍ഷ കാലാവധിയുള്ള ബോണ്ടില്‍ അഞ്ചു വര്‍ഷം മുതല്‍ പണം പിന്‍വലിക്കാനും അവസരം നല്‍കിയിരുന്നു. ഇതുവരെ മൂന്നു തവണയാണ് സ്വര്‍ണബോണ്ടുകള്‍ പുറത്തിറക്കിയത്. 2015 നവംബര്‍ അഞ്ചു മുതല്‍ 20 വരെയായിരുന്നു ആദ്യ ഘട്ടം. നാലാം ഘട്ട വിതരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് നേരത്തെ പരീക്ഷണ വ്യാപരം നടത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.