ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പാദനം ഇരട്ടിയായെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. 2014-15ല്‍ രാജ്യത്ത് 5.4 കോടി മൊബൈല്‍ ഫോണുകളാണ് ഉല്‍പാദിപ്പിച്ചത്. 2015-16ല്‍ ഇത് 11 കോടിയായി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വരുത്തിയ നികുതി പരിഷ്കാരമാണ് ഉല്‍പാദനം കുത്തനെ കൂടാന്‍ സഹായിച്ചത്.
മാത്രമല്ല, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവും ആനുകൂല്യങ്ങളും മൊബൈല്‍ ഫോണിന്‍െറ ആഭ്യന്തര ഉല്‍പാദനത്തിന് പ്രോത്സാഹനവുമായി. ഈ വര്‍ഷം 11 മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍കൂടി പ്രവര്‍ത്തനം തുടങ്ങും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.