ന്യൂഡല്‍ഹി: വിപണി എന്നനിലയിലുള്ള (മാര്‍ക്കറ്റ്പ്ളെയ്സ്) ഇ-കോമേഴ്സ് സംരംഭങ്ങളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ പച്ചക്കൊടി. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം, ഇന്‍വെന്‍ററി അടിസ്ഥാനമാക്കിയുള്ള ഇ-കോമേഴ്സില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ളെന്നും വ്യവസായ നയ പ്രോത്സാഹന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. വില്‍പനക്കാരനും ഉപഭോക്താവിനും ഇടപാടുകള്‍ നടത്തുന്നതിന് ഇ-കോമേഴ്സ് സ്ഥാപനം ഡിജിറ്റല്‍ വിപണി സൗകര്യമൊരുക്കുന്നതിനെയാണ് മാര്‍ക്കറ്റ്പ്ളെയ്സ് മോഡല്‍ എന്ന് അര്‍ഥമാക്കുന്നത്. ഇ-കോമേഴ്സ് കമ്പനി സ്വന്തം ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ ഉപഭോക്താവിന് നേരിട്ട് വില്‍ക്കുന്നതിനെയാണ് ഇന്‍വെന്‍ററി മോഡലായി കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.