ന്യൂഡല്‍ഹി: ഇന്ധന സംവിധാനത്തിലുള്ള തകരാറിനത്തെുടര്‍ന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ നിസ്സാന്‍ ഡാറ്റ്സണ്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ വിപണിയിലിറക്കിയ റെഡിഗോ കാറുകളും റെനോ ക്വിഡും തിരിച്ചു വിളിക്കുന്നു. എത്ര കാറുകളാണ് തിരിച്ചു വിളിക്കുന്നതെന്ന് റെനോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 932 റെഡിഗോയാണ് നിസ്സാന്‍ തിരിച്ചു വിളിക്കുന്നത്. 50000ത്തോളം ക്വിഡ് തിരിച്ചു വിളിക്കുമെന്നാണ് സൂചന. സ്വമേധയാ കമ്പനി നടത്തുന്ന തിരിച്ചു വിളിക്കലില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് നിസ്സാന്‍ അറിയിച്ചു. ഈ മാസം തന്നെ തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിക്കും. ഫ്യൂവല്‍ ഹോസ് പരിശോധിച്ച് ആവശ്യമെങ്കില്‍ ക്ളിപ് ഘടിപ്പിച്ച് നല്‍കുകയാണ് ചെയ്യുക. മേയ് 18 വരെ നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് തകരാര്‍ കണ്ടത്തെിയത്. ക്വിഡ് 0.8 ലിറ്റര്‍ വകഭേദത്തിനാണ് തകരാറുള്ളത്. ജൂണ്‍ ഏഴിനാണ് ഡാറ്റ്സണ്‍ റെഡി ഗോ വിപണയിലത്തെിയത്. ഇതിനോടകം 14000 ത്തോളം വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ വിപണിയിലത്തെിയ ക്വിഡ് 100000 എണ്ണമാണ് വിപണിയിലിറങ്ങിയത്. ചെന്നെക്ക് സമീപമുള്ള റെനോ നിസ്സാന്‍ സംയുക്ത പ്ളാന്‍റിലാണ് രണ്ടു കാറുകളും നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.