മുംബൈ: കുടിശ്ശിക നൽകാത്തതിന് അനിൽ അംബാനിയുടെ റിലയൻസ് ടെലികോം, റിലയൻസ് കമ്യൂണിക്കേഷൻ കമ്പനികൾക്ക് എതിരെ 24 ഒാളം കമ്പനികൾ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. വഞ്ചന, പാപ്പരത്ത ചട്ടത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം കുടിശ്ശിക വാങ്ങിത്തരണമെന്നാണ് കമ്പനികളുടെ അപേക്ഷ. ഇവരിൽ 11 കമ്പനികളുമായി പരിഹാര നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഒരുകോടി രൂപ കിട്ടാനുള്ള ബംഗളൂരു ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ്, 20 കോടി കിട്ടാനുള്ള പേടിഎമ്മിെൻറ മാതൃ കമ്പനിയായ 97 കമ്യൂണിക്കേഷൻസ് എന്നിവരും െട്രെബ്യുണലിനെ സമീപിച്ചിട്ടുണ്ട്.
നേരത്തെ റിലയൻസിൽനിന്ന് 550 കോടി രൂപ തിരിച്ചുകിട്ടാൻ എറിക്സൺ ഇന്ത്യ, സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പണം നൽകാൻ അനിൽ അംബാനിയുടെ കമ്പനികൾക്ക് ഡിസംബർ 15 വരെ സമയം അനുവദിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.