ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ ശിപാർശപ്രകാരം പുതുക്കിയ അലവൻസുകൾ ജൂലൈ ഒന്നു മുതൽ കിട്ടിത്തുടങ്ങും. വീട്ടുവാടക അടക്കം അലവൻസുകൾ പുതുക്കുന്നതു സംബന്ധിച്ച കമീഷൻ ശിപാർശ 34 ഭേദഗതികളോടെ കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു. 34 ലക്ഷം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും 14 ലക്ഷം സൈനികർക്കും പ്രയോജനപ്പെടുന്ന തീരുമാനമാണ് വൈകി നടപ്പാക്കുന്നത്. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരം വേതനവർധന നേരത്തെ പ്രാബല്യത്തിൽ വരുത്തിയെങ്കിലും അലവൻസുകളുടെ കാര്യത്തിൽ തീരുമാനം നീട്ടുകയായിരുന്നു. അലവൻസ് വർധന വഴി സർക്കാറിന് പ്രതിവർഷം 30,748 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. ഏഴാം ശമ്പള കമീഷൻ 197 ഇനം അലവൻസുകളാണ് അവലോകനം ചെയ്തത്. അതിൽ 53 അലവൻസുകൾ എടുത്തുകളയാനും 37 ഇനങ്ങൾ മറ്റ് ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ ലയിപ്പിക്കാനുമായിരുന്നു നിർദേശം.
അലവൻസുകൾ പുതുക്കിയതനുസരിച്ച് എക്സ്, വൈ, സെഡ് എന്നിങ്ങനെ മൂന്നു നഗര വിഭാഗങ്ങളിലെ വീട്ടുവാടക (എച്ച്.ആർ.എ) പുതിയ അടിസ്ഥാന ശമ്പളത്തിെൻറ 24 ശതമാനം, 16 ശതമാനം, എട്ടു ശതമാനം എന്ന കണക്കിലായിരിക്കും.വീട്ടുവാടക ഇൗ മൂന്നു വിഭാഗങ്ങളിൽ 5400, 3600, 1800 രൂപയിൽ കുറയാൻ പാടില്ല. കുറഞ്ഞ വേതനമായ 18,000 രൂപയുടെ 30, 20, 10 ശതമാനമാണ് വീട്ടുവാടക. മിനിമം വീട്ടുവാടക പുതുക്കി നിശ്ചയിച്ചതിെൻറ നേട്ടം ഏഴര ലക്ഷം സർക്കാർ ജീവനക്കാർക്ക് ലഭിക്കും. ക്ഷാമബത്ത (ഡി.എ) 25ഉം 50ഉം ശതമാനം കവിയുേമ്പാൾ വീട്ടുവാടക പുതുക്കാനാണ് സർക്കാർ തീരുമാനം.
പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് 1,000 രൂപയായി. ആശുപത്രികളിലെ നഴ്സുമാർക്കും മിനിസ്റ്റീരിയൽ ജീവനക്കാർക്കുമുള്ള നഴ്സിങ് അലവൻസ് 4800ൽനിന്ന് 7200 രൂപയായി വർധിപ്പിച്ചു. ഒാപറേഷൻ തിയറ്റർ അലവൻസ് 360ൽനിന്ന് പ്രതിമാസം 540 രൂപയാക്കി. ആശുപത്രിയിലെ രോഗി പരിചരണ അലവൻസും പുതുക്കിയിട്ടുണ്ട്. സൈനികർക്ക് സിയാച്ചിൻ അലവൻസ് പ്രതിമാസം 14000 രൂപയിൽനിന്ന് 30,000 രൂപയായി വർധിപ്പിച്ചു. ഒാഫിസർമാരുടെ കാര്യത്തിൽ ഇത് 21,000ൽനിന്ന് 42,500 രൂപയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.