കൽക്കരി ഖനി: അദാനിക്ക്​ തിരിച്ചടി; ആസ്​ട്രേലിയ സാമ്പത്തിക സഹായം നിഷേധിച്ചു

മെൽബൺ:  ഇന്ത്യൻ വ്യവസായ ഭീമൻ അദാനി ഗ്രൂപ്പി​​െൻറ പങ്കാളിത്തത്തിൽ രാജ്യത്ത്​  നിർമിക്കുന്ന കൽക്കരി പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണത്തിന്​ ധനസഹായം നൽകില്ലെന്ന്​ ആസ്​ട്രേലിയൻ സർക്കാർ. ക്യൂൻസ്​ലാൻറിൽ അദാനിയുടെ നേതൃത്വത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനിയാണ്​ നിർമിക്കാനൊരുങ്ങുന്നത്​. ഖനിയെയും അബോട്ട്​ പോയൻറ്​ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിക്ക്​​ സാമ്പത്തിക സഹായം​ നൽകില്ലെന്നാണ്​ ആസ്​ട്രേലിയൻ സർക്കാർ അറിയിച്ചത്​. സർക്കാരി​​െൻറ തീരുമാനം അദാനിഗ്രൂപ്പിന്​ തിരിച്ചടിയായി. പദ്ധതിക്കെതിരെ രാജ്യത്തെ വ്യവസായികൾ രംഗത്തുവന്നിരുന്നു.

1650 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന കാർമൈക്കൽ കൽക്കരി ഖനിയിൽനിന്ന്​ തുറമുഖത്തെ റെയിൽ വ​ഴി ബന്ധിപ്പിക്കുന്ന പ്രോജക്​ടിനാണ്​ 90 കോടി ഡോളർ വായ്​പയായി ആവശ്യപ്പെട്ടത്. സ്വകാര്യ ആവശ്യത്തിന്​ ലോൺ​ അനുവദിക്കാനാവില്ലെന്ന്​ ആസ്​ട്രേലിയൻ മന്ത്രി കാരെൻ ആൻഡ്രൂസ്​ അറിയിച്ചു. അദാനിയുടെ ഖനിക്കുള്ള എല്ലാ അനുമതികളും നൽകിയതാണെന്നും ഇത്​ വെറും സാമ്പത്തികമായ പ്രശ്​നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്​ട്രേലിയയിൽ നൂറുകണക്കിന്​ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ സാധ്യതയുള്ള കാർമൈക്കൽ  പ്രോജക്​ട്​ പരിസ്​ഥിതി വാദികളുടെയും  സംഘടനകളുടെയും ശക്തമായ എതിർപ്പിലൂടെയാണ്​ പൂർത്തിയാക്കാനൊരുങ്ങുന്നത്​.

Tags:    
News Summary - Adani Company Coal Mining in Australia -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.