ന്യൂഡൽഹി: എയർ ഇന്ത്യയിൽ നിയമനങ്ങൾ നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദേശം. ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ നിർ ത്തിവെക്കാനും സർക്കാറിൻെറ ഉത്തരവിട്ടിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കരുതെന്നും കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടു.
എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ നിർദേശം. സ്വകാര്യവൽക്കരണം നടക്കുന്നതിനാൽ പ്രധാനപ്പെട്ട നടപടികൾ ഇപ്പോൾ കമ്പനിയിൽ നടപ്പിലാക്കേണ്ടെന്നാണ് സർക്കാറിൻെറ തീരുമാനമെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.
58,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ ആകെ കടം. 2019 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ എയർ ഇന്ത്യയുടെ ആകെ നഷ്ടം 7600 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.