ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയവും മാർച്ചിൽ വിൽക്കുമെന്ന് സൂചന നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്ന കാര്യം പറഞ്ഞത്. എയർ ഇന്ത്യ 58,000 കോടി രൂപയുടെ കടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
എയർ ഇന്ത്യയുടെ വിൽപനക്ക് നല്ല പ്രതികരണമാണ് നിക്ഷേപകരിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം നിക്ഷേപകർ ഇത്രത്തോളം താൽപര്യം പ്രകടപ്പിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ സ്വരൂപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എയർ ഇന്ത്യയുടേയും ഭാരത് പെട്രോളിയത്തിെൻറയും ഓഹരി വിൽപന. നേരത്തെ എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി ഓഹരി വിൽപന സ്ഥാപനത്തിന് സുസ്ഥിരത കൊണ്ടുവരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.