മുംബൈ: എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി മൂന്നാം വർഷവും ലാഭത്തിൽ. 2017-18 സാമ്പത്തിക വർഷത്തിൽ 262 കോടിയുടെ ലാഭമാണ് കമ്പനി നേടിയത്. ഇന്ധന വില വർധനവും ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇതിനെല്ലാം അതിജീവിച്ചാണ് കമ്പനി തുടർച്ചയായ ഇൗ നേട്ടം കൊയ്തത്.
മൊത്ത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.7 ശതമാനത്തിെൻറ വളർച്ചയും കൈവരിക്കാനായിട്ടുണ്ട്. കഴിഞ്ഞവർഷം 3,335 കോടി രൂപയായിരുന്ന വരുമാനം 3648 കോടിയായി ഉയർത്താനായെന്ന് എയർഇന്ത്യ എക്സ്പ്രസ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ കെ. ശ്യാം സുന്ദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.