ന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച് ആശങ്കകൾ നില നിൽക്കുന്നതിനിടെ ശമ്പള കുടിശ്ശിക തന്നു തീർക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാർ വ്യോമയാനമന്ത്രിക്ക് കത്തയച്ചു. മുടങ്ങി കിടക്കുന്ന ശമ്പളം സമയബന്ധിതമായി നൽകണമെന്നും നോട്ടീസ് പിരീഡില്ലാതെ വിരമിക്കാൻ അനുവദിക്കണമെന്നുമാണ് പൈലറ്റുമാരുടെ പ്രധാന ആവശ്യം.
മാർച്ച് 31 2020ന് മുമ്പ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടന്നില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന അങ്ങയുടെ പ്രസ്താവന ആശങ്കപ്പെടുത്തുന്നതാണ്. സ്വകാര്യവൽക്കരണമല്ലാതെയൊരു പ്ലാൻ ബി കമ്പനിക്ക് ഇല്ലാത്തിടത്തോളം ശമ്പളകുടിശ്ശിക തന്നു തീർത്ത് നോട്ടീസില്ലാതെ വിരമിക്കാൻ അനുവദിക്കണമെന്ന് പൈലറ്റുമാർ വ്യോമയാനമന്ത്രി എച്ച്.പുരിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അടച്ചുപൂട്ടിയ ഇന്ത്യയിലെ മറ്റ് 21 വിമാന കമ്പനികളിലെ ജീവനക്കാരുടെ വിധി ഞങ്ങൾക്ക് വരണമെന്ന് ആഗ്രഹിക്കുന്നില്ല. ശമ്പളം മുടങ്ങിയത് മൂലം ജീവനക്കാരുടെ വായ്പ തിരിച്ചടവ് ഉൾപ്പടെ മുടങ്ങി. പലരും രാജിക്കത്ത് നൽകി നോട്ടീസ് പിരീഡിലാണ് ഉള്ളതെന്നും പൈലറ്റുമാർ കത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.