ന്യൂഡൽഹി: എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാന കമ്പനി നടത്തുന്നത് സർക്കാറിൻെറ പണിയല്ല. സ്വകാര്യമേഖലയാണ് വിമാനകമ്പനികൾ നടത്തേണ്ടത്. വ്യോമയാന മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് ഷാ ഉൾപ്പെട്ട സമിതിയാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സമിതിയുടെ യോഗത്തിന് ശേഷമാവും എയർ ഇന്ത്യയുടെ ഓഹരികൾ എത്ര രൂപക്കാണ് വിൽക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
നേരത്തെയും എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തിയിരുന്നു. എന്നാൽ, ശ്രമം വിജയിച്ചിരുന്നില്ല. എയർ ഇന്ത്യയിൽ അഞ്ച് ശതമാനം ഓഹരി കേന്ദ്രസർക്കാർ നില നിർത്തുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.