ന്യൂഡൽഹി: സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പൂട്ടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ. വ്യോമയാന മന്ത്ര ി ഹർദീപ് സിങ് പുരിയാണ് രാജ്യസഭയിൽ ഇക്കാര്യം പറഞ്ഞത്. മാർച്ചിനുള്ളിൽ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത ്തിയാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു.
തൊഴിലാളികളുടെ താൽപര്യം സംരക്ഷിച്ചാ യിരിക്കും എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം. ഇതുമൂലം ഒരാൾക്ക് പോലും തൊഴിൽ നഷ്ടമാകില്ലെന്നും അേദ്ദഹം വ്യക്തമാക്കി. ധനകാര്യമന്ത്രാലയത്തിൽ നിന്ന് എയർ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. ഇതുമൂലം സ്വകാര്യവൽക്കരണമല്ലാതെ മറ്റ് പോംവഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
വൈകാതെ തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബി.പി.സി.എൽ ഉൾപ്പടെയുള്ള കമ്പനികൾക്കൊപ്പം എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.