ന്യൂഡൽഹി: 76 ശതമാനം ഒാഹരികളും വിൽക്കാൻ തീരുമാനിച്ചിട്ടും വാങ്ങാൻ ആളില്ലാതെ നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യ. എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനായി ഇതുവരെ ഒരു ബിഡും ലഭിച്ചിട്ടില്ല.
വിൽപനക്കുള്ള അവസാന തീയതി ഇനിയും നീട്ടില്ലെന്ന് സിവിൽ ഏവിേയഷൻ സെക്രട്ടറി ആർ.എൻ. ചൗബേയ് അറിയിച്ചു. നേരത്തേ മേയ് 14ന് അവസാനിക്കാനിക്കാരുന്ന വിൽപന തീയതി മേയ് 31ലേക്ക് നീട്ടിയിരുന്നു.
2017 ജൂണിലാണ് സാമ്പത്തികകാര്യ സമിതി എയർ ഇന്ത്യയെ വിൽക്കാൻ തീരുമാനിച്ചത്. ഒാഹരി വിൽപനക്കൊപ്പം സ്ഥാപനത്തിെൻറ പൂർണ നിയന്ത്രണം കൈമാറാനുമായിരുന്നു പദ്ധതി. മാേനജ്മെൻറിനോ ജീവനക്കാർക്കോ നേരിേട്ടാ അല്ലെങ്കിൽ കൺസോട്യേം രൂപവത്കരിച്ചോ ഒാഹരി വിൽപനയിൽ പെങ്കടുക്കാമെന്നും അറിയിച്ചിരുന്നു. ഒാഹരികൾ വിൽക്കുന്നതിനായി വ്യോമയാന മന്ത്രാലയം താൽപര്യപത്രവും ക്ഷണിച്ചു.
2017 മാർച്ച് അവസാനംവരെയുള്ള കണക്കുപ്രകാരം 48,781 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.