വാങ്ങാൻ ആളില്ല; എയർ ഇന്ത്യ ഒാഹരി വിൽപന തൽക്കാലമില്ല

ന്യൂഡൽഹി: നഷ്​ടം കുമിഞ്ഞുകൂടിയ പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഒാഹരി വിൽപന തൽക്കാലമുണ്ടാകില്ല. സ്വകാര്യ കമ്പനികളൊന്നും ഒാഹരി വാങ്ങാൻ താൽപര്യം കാണിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടും മറുവഴി തേടുകയാണ്​ സർക്കാർ. മിടുക്കരായ സ്വകാര്യ വ്യക്​തികളെ നിയമിച്ച്​ സ്​ഥാപനത്തി​​െൻറ ശേഷി വർധിപ്പിക്കാനുള്ള ആലോചനയാണ്​ ഇപ്പോഴുള്ളതെന്ന്​ ഉന്നത ഉദ്യോഗസ്​ഥൻ അറിയിച്ചു. പരമാവധി ചെലവ്​ കുറച്ച്​ ആസ്​തികൾ പണമാക്കി മാറ്റി കമ്പനിയെ മുന്നോട്ട്​ കൊണ്ടുപോകാനാണ്​ തീരുമാനം.

വ്യോമയാന ഇന്ധന വില കുതിച്ചുയർന്നതാണ്​ ഒാഹരിവിൽപനക്ക്​ തിരിച്ചടിയായതെന്നും സ്വകാര്യവത്​കരണ നടപടി പിന്നീട്​  പുനരുജ്ജീവിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്​ഥൻ വ്യക്​തമാക്കി. തിങ്കളാഴ്​ച കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ വിൽപന നടപടി തൽക്കാല​േത്തക്ക്​ മരവിപ്പിക്കാൻ തീരുമാനിച്ചതെന്നാണ്​ അറിയുന്നത്​. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ്​ വരുന്നതും ഇതിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്​.

അതേസയം, 15 കോടി പ്രതിദിന നഷ്​ടമുണ്ടാകു​േമ്പാഴും വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരുമായാണ്​ പറക്കുന്നതെന്നും എയർ ഇന്ത്യക്ക്​​ പ്രവർത്തനലാഭമുണ്ടെന്നും കമ്പനി വക്​താവ്​ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരിയും മാനേജ്​മ​െൻറ്​ നിയന്ത്രണവും കൈമാറാനായിരുന്നു സർക്കാർ പദ്ധതി. വാങ്ങുന്ന കമ്പനി 24,000 കോടിയുടെ ബാധ്യതയും ഏറ്റെടുക്കണം. ഇൗ മാസം 31 ആണ്​ താൽപര്യപത്രം നൽകേണ്ട അവസാന തീയതി എന്നിരിക്കെ ആരും ഒാഹരി വാങ്ങാൻ മുന്നോട്ടുവന്നിട്ടില്ല.

Tags:    
News Summary - Air India sale put on hold-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.