ന്യൂഡൽഹി: അടുത്തയാഴ്ച മുതൽ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ ഉപയോഗിച്ച് സ്പൈസ്ജെറ്റും എയർ ഇന്ത്യയും സർവീസ ് നടത്തും. സ്പൈസ്ജെറ്റ് ജെറ്റ് എയർ വേയ്സിൻെറ 30-40 ബോയിങ് 737 എസ് വിമാനങ്ങൾ ഉപയോഗിച്ചാവും സർവീസ് നടത്തു ക. എയർ ഇന്ത്യ എകസ്പ്രസും ബോയിങ് 737എസ് വിമാനങ്ങളാവും സർവീസിനായി ഉപയോഗിക്കുക.
ഏകദേശം 40 മുതൽ 45 വരെ വിമാനങ്ങൾ അടുത്തായാഴ്ചയോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജെറ്റ് എയർവേയ്സിൽ ജോലി നഷ്ടമായവർക്ക് തൊഴിൽ നൽകാൻ പര്യാപ്തമാകുമെന്നാണ് വിലയിരുത്തൽ. ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയത് മൂലം വിമാന യാത്രക്കൂലി വൻതോതിൽ ഉയർന്നിരുന്നു. ഇതിനും ഇതോടെ പരിഹാരമാകും.
ലണ്ടൻ, ദുബൈ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാവും എയർ ഇന്ത്യയുടെ സർവീസ്. സ്പൈസ്ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ ജെറ്റ് എയർവേയ്സ് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് ആരംഭിക്കുന്നതോടെ ആഭ്യന്തര റൂട്ടുകളിലേക്കും ഏഷ്യൻ നഗരങ്ങളിലേക്കുമുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.