മലപ്പുറം: ചെറിയ പെരുന്നാളിന് നാട്ടിെലത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യാൻ ടിക്കറ്റ ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഒരേ റൂട്ടിൽ തന്നെ വ്യത്യസ്ത നിരക്കാണ ് ഈടാക്കുന്നത്. ജിദ്ദ, റിയാദ്, ദുബൈ, മസ്കത്ത്, ഷാർജ, അബൂദബി, ദമ്മാം, ദോഹ, ബഹ്റൈൻ എന്നിവി ടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ ് വർധന. ജിദ്ദ, റിയാദ്, ദുബൈ എന്നിവിടങ്ങളിൽ നിന്ന് നാട്ടിലെത്തണമെങ്കിൽ ടിക്കറ്റിന് വൻതുക നൽകേണ്ടി വരും. മേയ് 29 മുതൽ ജൂൺ അഞ്ച് വരെയാണ് നിലവിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത്.
വിവിധ കമ്പനികൾക്കൊപ്പം കേന്ദ്ര സർക്കാറിെൻറ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസും കൊള്ളയിൽ മുൻനിരയിലുണ്ട്. മേയ് 30 മുതൽ ജൂൺ മൂന്ന് വെര എയർ ഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് 28,000-30,000 വരെയാണ് നിരക്ക്. ഇതേദിവസം തിരുവനന്തപുരം സെക്ടറിൽ 31,110-34,335 വരെയും കൊച്ചിയിലേക്ക് 32,000-36,230 രൂപയും നൽകണം. ഇതേ ദിവസങ്ങളിൽ അബൂദബിയിൽ നിന്ന് കണ്ണൂരിലേക്ക് 30,167-38,325, കരിപ്പൂരിലേക്ക് 29,792-38,325, കൊച്ചിയിലേക്ക് 35,475-39,300, തിരുവനന്തപുരത്തേക്ക് 32,000-45,000 വരെയുമാണ് നിരക്ക്.
ഷാർജയിൽ നിന്ന് 25,000 മുതൽ 43,000 വരെയാണ് വിവിധ വിമാനത്താവളങ്ങളിലേക്ക് ഈടാക്കുന്നത്. ദോഹയിൽ നിന്ന് 24,000 മുതൽ 36,000 വരെയും റിയാദിൽ നിന്ന് 28,000 മുതൽ 42,000 വരെയുമാണ് എക്സ്പ്രസ് നിരക്ക്. ഇൻഡിഗോ ദുബൈ-കോഴിക്കോട് െസക്ടറിൽ 30,536 അബൂദബി-കോഴിക്കോട് 35,961 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ സമയത്തേക്കാൾ മൂന്നിരട്ടിയോളമാണിത്.
ഖത്തർ എയർവേസ്, എമിറേറ്റ്സ്, സൗദി എയർലൈൻസ് എന്നിവയിൽ ഇതിനെക്കാളും ഉയർന്ന തുക നൽകിയാൽ മാത്രമേ ഈ ദിവസങ്ങളിൽ നാട്ടിലെത്താനാകൂ. പെരുന്നാളിന് അവധിക്കെത്തുന്നവർ തിരിച്ച് പോകുന്നത് കണക്കിലെടുത്ത് ആഗസ്റ്റ്, സെപ്റ്റംബർ ആകുന്നതോടെ കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കും കമ്പനികൾ കുത്തനെ ഉയർത്തും. ഈ സമയത്ത് നിലവിൽ ലഭ്യമായിരിക്കുന്ന നിരക്കിനെക്കാൾ 20,000 രൂപ വരെ അധികം നൽകേണ്ടി വരും.
ഗൾഫ് യാത്രാനിരക്ക്: നിയമസഭയിൽ പ്രമേയം കൊണ്ടുവരും
തിരുവനന്തപുരം: ഗൾഫ് യാത്രാനിരക്ക് കുത്തനെ വർധിപ്പിച്ചതിനെതിരെ നിയമസഭയുടെ പൊതുവികാരം പ്രമേയമായി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമേയം കേന്ദ്ര സർക്കാറിനെ അറിയിക്കും. വ്യോമയാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് നിരക്ക് കുറക്കാൻ ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകി.
ഒരു ന്യായീകരണവുമില്ലാത്ത ചൂഷണമാണ് വിമാനക്കമ്പനികൾ ഗൾഫ് മേഖലയിൽ നടത്തുന്നത്. മറ്റ് മേഖലകളിൽ ഇൗ വർധനയില്ല. ഒരു പരിഹാരവും ഇതിനുണ്ടാകുന്നില്ല. വ്യോമയാന രംഗത്തുള്ളവരുടെ യോഗം നേരത്തേ വിളിച്ച് ചർച്ച ചെയ്തിരുന്നു.
സീറ്റ് വർധിപ്പിക്കാം എന്ന നിലപാട് പറഞ്ഞ അവർ നിരക്ക് കുറക്കാൻ തയാറായില്ല. വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്. സർക്കാർ വിവിധ ഘട്ടങ്ങളിൽ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.