മുംബൈ: വൊഡാഫോൺ - ഐഡിയയെ മറികടന്ന് ഭാരത് എയർടെൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഒാപറേറ്ററായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ ഒമ്പത് ലക്ഷം ഉപയോക്താക്കളെയാണ് എയർടെൽ സ്വന്തമാക്കിയത്. എന്നാൽ, ഇതേകാലയളവിൽ വൊഡാഫോൺ-ഐഡിയക്ക് നഷ്ടമായത് 34 ലക്ഷം പേരെയും.
ഇത് റിലയൻസ് ജിയോക്കാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്തത്. 62 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് അംബാനിയുടെ കമ്പനി ഫെബ്രുവരിയിൽ മാത്രം പുതുതായി സ്വന്തമാക്കിയത്. ഇന്ത്യയിൽ എതിരാളികളെ പിന്നിലാക്കി അപ്രമാദിത്വം തുടരുകയാണ് ജിയോ.
അതേസമയം ഇൗ കാലയളവിൽ ഉപയോക്താക്കളെ വർധിപ്പിച്ച ടെലികോം ഒാപ്പറേറ്റർമാരിൽ ഇന്ത്യൻ സർക്കാറിെൻറ ബി.എസ്.എൻ.എല്ലുമുണ്ട്. പുതുതായി 4 ലക്ഷം സബസ്ക്രൈബർമാരെയാണ് ബി.എസ്.എൻ.എൽ ചേർത്തത്. അതോടെ കമ്പനി ആകെയുള്ള വയർലെസ് മാർക്കറ്റ് 156 കോടിയിൽനിന്നും 160 കോടിയായി ഉയർത്തി.
32.99% ശതമാനം ഇന്ത്യയിലെ മാർക്കറ്റ് ഷെയർ കൈയളുന്ന ജിയോ ഒന്നാമനായി തുടരുേമ്പാൾ എയർടെൽ, വൊഡാഫോൺ-ഐഡിയ, ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവരുടേത് യഥാക്രമം 28.35% 28.05%, 10.32%, 0.29%, എന്നിങ്ങനെയാണ്. ഫെബ്രുവരിയിലെ കണക്കുകൾ അനുസരിച്ച് 38.2 ഉപയോക്താക്കളാണ് ജിയോക്ക് രാജ്യത്തുള്ളത്. 32.9 കോടിയുള്ള എയർടെൽ, 32.5 കോടിയുള്ള വൊഡാഫോൺ - ഐഡിയ എന്നിവർ തൊട്ടുപിന്നാലെയുണ്ട്. 11.9 കോടിയാണ് ബി.എസ്.എൻ.എൽ ഉപയോക്താക്കളുടെ എണ്ണം.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 73,878 കോടി രൂപയുടെ അറ്റനഷ്ടമാണ് വൊഡാഫോൺ - െഎഡിയ രേഖപ്പെടുത്തിയത്. ഒരു ഇന്ത്യൻ സ്ഥാപനം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന അറ്റനഷ്ടമാണിത്. കമ്പനിയുടെ മൊത്ത നഷ്ടം 2019-20 സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 11,643.5 കോടി രൂപയായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.