മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൻെറ വർധിച്ചു വരുന്ന കടബാധ്യതയിൽ ഓഹരി ഉടമകൾ ആശങ്ക രേഖപ്പെടുത്തുന്നതിനിടെ 18 മാസത ്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെ എത്തിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. ഓഹരി ഉടമകളുടെ 42ാമത് വാർഷിക പൊതു യോഗത്തിലാണ് അംബാനിയുടെ പ്രഖ്യാപനം. 1,54,478 കോടിയാണ് നിലവിൽ റിലയൻസിൻെറ ബാധ്യത.
സാമ്പത്തിക വർഷത്തിൻെറ അടുത്ത ഏതാനം പാദങ്ങൾക്കുള്ളിൽ റിലയൻസ് റീടെയിലും ജിയോയും ലോകത്തിലെ ഏറ്റും മികച്ച കമ്പനികളായി ഉയരും. റിലയൻസ് റീടെയിൽ, ജിയോ എന്നിവയെ വൈകാതെ തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും അംബാനി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റിലയൻസ് ഓഹരികളുടെ വില 20 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി നിഫ്റ്റിയിൽ റിലയൻസ് ഓഹരികൾ മോശം പ്രകടനമാണ് നടത്തുന്നത്. 11 ശതമാനത്തിൻെറ ഇടിവാണ് റിലയൻസ് ഓഹരികൾക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രം ഓഹരിക്ക് 9 ശതമാനത്തിൻെറ ഇടിവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.