ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി ‘എറിക്സൺ ഇന്ത്യക്ക് ’ നാലാഴ്ചക്കകം 453 കോടി രൂപ കൊടുക്കണമെന്നും അതിനാവില്ലെങ്കിൽ മൂന്ന് മാസം ജയിൽ ശി ക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി വിധിച്ചു. കോടതി വിധി ധിക്കരിച്ചതിന് അനിൽ അം ബാനി കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ, വിനീത് ശരൺ എന്നിവരടങ്ങുന്ന ബെഞ്ച് ഒരു കോടി പിഴയടക്കാനും വിധിച്ചു.
അനിൽ അംബാനിക്ക് പുറമെ റിലയൻസ് ടെലികോം ലിമിറ്റഡ് ചെയർമാൻ സതീഷ് സേഥ്, റിലയൻസ് ഇൻഫ്രാടെൽ ലിമിറ്റഡ് ചെയർപേഴ്സൺ ഛായ വിരാനി എന്നിവരും കോടതിയലക്ഷ്യത്തിന് ഒരു കോടി വീതം പിഴയടക്കണം. സുപ്രീംകോടതി നേരത്തെ നൽകാൻ പറഞ്ഞ 550 കോടി രൂപയിൽ 118 കോടി രൂപ അംബാനി സുപ്രീംകോടതി രജിസ്ട്രിയിൽ കെട്ടിവെച്ചിരുന്നു. ആ തുക ‘എറിക്സണ്’ നൽകണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ബാക്കിവന്ന 453 കോടി രൂപയാണ് നാലാഴ്ചക്കകം കൊടുക്കേണ്ടത്. ഇല്ലെങ്കിൽ മൂന്നുമാസം തടവിൽ കിടക്കണം. പിഴയായി വിധിച്ച ഒരു കോടി രൂപ വീതം സുപ്രീംകോടതിയുടെ നിയമസേവന അതോറിറ്റിയിൽ കെട്ടിവെക്കണമെന്നും വിധി തുടർന്നു. പരേമാന്നത കോടതിയുടെ വിധി ധിക്കരിച്ചതിന് അനിൽ അംബാനിയും രണ്ട് കൂട്ടുപ്രതികളും നടത്തിയ നിരുപാധിക മാപ്പപേക്ഷ ജഡ്ജിമാർ തള്ളി. ഇൗ കേസിൽ അംബാനി ഹാജരാകണമെന്ന ഉത്തരവ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തപ്പോൾ ഹാജരാകേണ്ടതില്ല എന്നാക്കി അട്ടിമറിച്ചതിന് രണ്ട് ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പുറത്താക്കിയിരുന്നു.
മൂന്നു കോടതിയലക്ഷ്യക്കാരും എഴുതിസമർപ്പിച്ചത് കോടതിയുടെ അറിവിൽ തെറ്റാണെന്നും നീതിനിർവഹണത്തെ ബാധിച്ചതാണെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു. ‘എറിക്സൺ’ കമ്പനിക്ക് പണം നൽകാമെന്ന് സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ബോധപൂർവം ലംഘിക്കുകയായിരുന്നു. 2014ൽ അംബാനിയുമായുണ്ടാക്കിയ കരാർ പ്രകാരം റിലയൻസ് കമ്യൂണിക്കേഷൻസ് 1,500 കോടി രൂപയാണ് സ്വീഡനിലെ ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്സണിെൻറ ഇന്ത്യന്‍ കമ്പനിക്ക് നൽകാനുണ്ടായിരുന്നത്. ഒത്തുതീർപ്പ് പ്രകാരം തുക 550 കോടിയാക്കി കുറക്കാൻ എറിക്സൺ തയാറായി. തെൻറ റിലയൻസ്, ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ ജിയോയിൽ ലയിപ്പിക്കുന്ന മുറക്ക് ഇൗ തുക തരാമെന്നായിരുന്നു അംബാനി വാഗ്ദാനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.