ന്യൂഡൽഹി: പാപ്പർ നടപടി നേരിടുന്ന റിലയൻസ് കമ്യൂണിക്കേഷൻസിെൻറ ഡയറക്ടർ പദവ ി അനിൽ അംബാനി രാജിവെച്ചു. മറ്റു ഡയറക്ടർമാരായ ഛായ വിരാനി, റൈന കരണി, മഞ്ജരി കാക്കർ, സ ുരേഷ് രംഗാചർ എന്നിവരും രാജിനൽകിയതായി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന് അയച് ച കത്തിൽ പറയുന്നു. കമ്പനി ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ മണികണ്ഠനും രാജിവെച്ചിട്ടുണ്ട്.
സുപ്രീംകോടതി നിശ്ചയിച്ച വൻതുക പിഴ ഒടുക്കിയ കമ്പനി രണ്ടാം പാദത്തിൽ 30,142 കോടി നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കൂട്ടരാജി. 28,314 കോടി രൂപയാണ് റിലയൻസ് കമ്യൂണിക്കേഷൻസ് പിഴ ഒടുക്കിയത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 1,141 കോടി രൂപ കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നു. ടെലികോം മേഖലയിൽ 50,921 കോടി നഷ്ടമുണ്ടായ വോഡഫോൺ-ഐഡിയ കമ്പനിക്കുശേഷം ഭീമമായ നഷ്ടം റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കമ്പനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്.
എയർടെല്ലിന് 23,000 കോടി രൂപ നഷ്ടമുണ്ടായി. റിലയൻസ് കമ്യൂണിക്കേഷൻസ് പ്രവർത്തന വരുമാനം രണ്ടാംപാദത്തിൽ 302 കോടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം സമാന കാലയളവിൽ 977 കോടിയായിരുന്നതാണ് കുത്തനെ ഇടിഞ്ഞത്. പുതിയ റിപ്പോർട്ടുകൾക്കുപിറകെ റിലയൻസ് കമ്യൂണിക്കേഷൻസ് ഓഹരികൾ 3.28 ശതമാനം ഇടിഞ്ഞു. കിട്ടാക്കടത്തെ തുടർന്ന് കമ്പനിയുടെ സ്വത്തുക്കൾ വിൽക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.