മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണശാലയായ റിലയൻസ് നേവൽ ആൻഡ് എഞ്ചിനീയറിങ് ലിമിറ്റഡ് ഡയറക്ടർ സ്ഥാനത്ത് നിന്നും അനിൽ അംബാനി രാജിവെച്ചു. കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക വിവരം പുറത്തുവിട്ടു.
ഒരാൾക്ക് പത്ത് കമ്പനികളുടെ ഡയറക്ടറായി മാത്രമേ തുടരാനാവൂ എന്ന 2013ലെ കമ്പനീ നിയമത്തിലെ 165 വകുപ്പ് പ്രകാരമാണ് അനിൽ അംബാനി രാജിവെച്ചതെന്ന് കമ്പനിയുടെ സെക്രട്ടറി പരേഷ് റാത്തോഡ് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാലയായ റിലയൻസ് നേവൽ ആൻഡ് എഞ്ചിനീയറങ് ലിമിറ്റഡിന് വാർഷിപ്പുകൾ അടക്കം നിർമിക്കാനുള്ള ലൈസൻസുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനികളിൽ ഒന്നുകൂടിയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.