ന്യൂഡൽഹി: റഫാൽ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതായി റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനിൽ അംബാനി അറിയിച്ചു.
< p>രാഷ്ട്രീയപ്രേരിതമായ വ്യാജ ആരോപണങ്ങളാണ് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് റിലയൻസിനെതിരെ ഉയർന്നത്. രാജ്യത്തെ സുരക്ഷ പാലിക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കമ്പനിയുടെ സഹകരണം തുടരും. ദസോയുമായുള്ള ഒാഫ്സെറ്റ് പാർട്നർഷിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.